ദോഹ: ലുലു ഹൈപ്പർ മാർക്കറ്റുകളിൽ രണ്ടാമത് ഇറ്റാലിയൻ ഭക്ഷ്യമേള തുടങ്ങി. 'ലെറ്റസ് ഇറ്റാലിയൻ' എന്ന പേരിൽ ഇറ്റാലിയൻ ട്രേഡ് ഏജൻസി (ഐ.ടി.എ), ഖത്തറിലെ ഇറ്റലി എംബസിയിലെ വിദേശകാര്യ വകുപ്പിെൻറയും ഇൻറർനാഷനൽ കോഓപറേഷൻ ആൻഡ് ട്രേഡ് പ്രമോഷൻ സെക്ഷെൻറയും സഹകരണത്തോടെയാണ് ഭക്ഷ്യമേള. ലുലു അൽ മെസില ശാഖയിൽ നടന്ന ചടങ്ങിൽ ഇറ്റലി അംബാസഡർ അലസാൻഡ്രോ പ്രുനാസ് മേള ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ഇറ്റാലിയൻ ട്രേഡ് കമീഷണർ ജിയോസഫറ്റ് റിഗാനോ, ലുലു ഹൈപ്പർ മാർക്കറ്റ്സ് ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് തുടങ്ങിയവർ പങ്കെടുത്തു. ലുലുവുമായുള്ള സഹകരണം ഖത്തറും ഇറ്റലിയും തമ്മിലുള്ള വാണിജ്യരംഗത്തെ പാലമാണെന്ന് ഇറ്റലി അംബാസഡർ പറഞ്ഞു.
ഇറ്റലിയിലെ ചെറുകിട കർഷകർക്ക് ഖത്തറിൽ മികച്ച ഉപഭോക്താക്കളെ ഇതിലൂടെ ലഭിക്കും. ഉപഭോക്താക്കൾക്ക് മികച്ച ഗുണമേന്മയുള്ള ഇറ്റാലിയൻ ഉൽപന്നങ്ങൾ വാങ്ങാനും അവസരം ലഭിക്കും. മേളയോടനുബന്ധിച്ച് ഖത്തറിലെ ലുലു ൈഹപ്പർ മാർക്കറ്റുകളിൽ ഇറ്റാലിയൻ ഭക്ഷ്യ ഉൽപന്നങ്ങളുെട പ്രത്യേക വിഭാഗം തന്നെ ഒരുങ്ങിയിട്ടുണ്ട്. മികച്ച വിലയിൽ ഉന്നത ഗുണനിലവാരത്തിലുള്ള ഇറ്റാലിയൻ പിസ, പാസ്റ്റാസ്, ലസഗ്ന, തിറമിസു തുടങ്ങിയ ഉൽപന്നങ്ങൾ വാങ്ങാനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. ഇറ്റാലിയൻ കാൻഡ് വെജിറ്റബിൾസ്, അരി, ചീസ്, പാൽ ഉൽപന്നങ്ങൾ, ബിസ്കറ്റുകൾ, കോഫി, ഒലീവ് ഓയിൽ, ഫ്രഷ് പഴങ്ങളും പച്ചക്കറികളും, ചോേക്ലറ്റുകൾ, സോസുകൾ, പലവ്യഞ്ജനങ്ങൾ, വിവിധ കറിക്കൂട്ടുകൾ തുടങ്ങിയവ ലഭ്യമാണ്. ഡിസംബർ 26 വരെ മേള തുടരും. കഴിഞ്ഞ 16 വർഷമായി ലുലു ഇറ്റാലിയൻ ഭക്ഷ്യമേള നടത്തിവരുന്നുണ്ട്. 2004 മുതൽ വിവിധ ഇറ്റാലിയൻ കമ്പനികളിൽ നിന്ന് ലുലു ഉൽപന്നങ്ങൾ ഇറക്കുമതി െചയ്യുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.