ഡോ. ​അ​ബ്ദു​ൽ വാ​സി​അ് മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു, അ​ബ്ദു​ല്ല ബി​ൻ സെ​യ്ദ് ആ​ൽ മ​ഹ്മൂ​ദ് ഇ​സ്ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ (ഫ​നാ​ർ)​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സി.​ഐ.​സി ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ നൈ​റ്റ്

പ്ര​ഭാ​ഷ​ണം അ​ഹ്മ​ദ് ത്വ​ഹ്ഹാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു

നോമ്പിന്റെ ആത്മാവ് പകർന്ന് ഓക്സിജൻ പാർക്കിലെ റമദാൻ നൈറ്റ്

ദോ​ഹ: എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ലെ ഓ​ക്സി​ജ​ൻ പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ നൈ​റ്റ് ദോ​ഹ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ആ​ത്മീ​യാ​നു​ഭ​വ​മാ​യി.

അ​ബ്ദു​ല്ല ബി​ൻ സെ​യ്ദ് ആ​ൽ മ​ഹ്മൂ​ദ് ഇ​സ്ലാ​മി​ക് ക​ൾ​ച​റ​ൽ സെ​ന്റ​ർ (ഫ​നാ​ർ)​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സി.​ഐ.​സി ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ നൈ​റ്റ് ഫ​നാ​ർ ക​മ്യൂ​ണി​റ്റി സേ​വ​ന വി​ഭാ​ഗം ത​ല​വ​ൻ അ​ഹ്മ​ദ് ത്വ​ഹ്ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നോ​മ്പ് മ​നു​ഷ്യ​നെ ശു​ദ്ധീ​ക​രി​ക്കു​ക​യെ​ന്ന വ​ലി​യ ആ​ത്മീ​യ ധ​ർ​മ​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്ന് പ​രി​പാ​ടി​യി​ൽ റ​മ​ദാ​നും ഖു​ർ​ആ​നും എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കേ​ര​ള ഇ​സ്‌​ലാ​മി​ക് സ്‌​കോ​ളേ​ഴ്‌​സ് കൗ​ൺ​സി​ൽ അം​ഗ​വും ഖ​ത്ത​റി​ലെ സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യു​ടെ ഗ​വേ​ഷ​ണ വി​ഭാ​ഗ​മാ​യ സെ​ന്റ​ർ ഫോ​ർ സ്റ്റ​ഡി ആ​ൻ​ഡ് റി​സ​ർ​ച്ച് (സി.​എ​സ്.​ആ​ർ - ദോ​ഹ) ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​അ​ബ്ദു​ൽ വാ​സി​അ് പ​റ​ഞ്ഞു. മ​നു​ഷ്യ​നെ ഭൗ​തി​ക ലോ​ക​ത്തി​ന്റെ സ​ങ്കീ​ർ​ണ​ത​ക​ളി​ൽ​നി​ന്നും ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളി​ൽ​നി​ന്നും വി​മോ​ചി​പ്പി​ക്കു​ന്ന മ​ഹ​ദ് ഗ്ര​ന്ഥ​മാ​ണ് ഖു​ർ​ആ​ൻ. ആ​ധു​നി​ക മ​നു​ഷ്യ​ൻ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന എ​ല്ലാ സ​മ​സ്യ​ക​ളു​ടെ​യും യു​ക്തി​പൂ​ർ​ണ​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന വി​ശു​ദ്ധ ഖു​ർ​ആ​ൻ സ​മ​ഗ്ര​വും സ​ന്തു​ലി​ത​വു​മാ​യ ജീ​വി​ത വീ​ക്ഷ​ണ​മാ​ണ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. വി​പ്ല​വ​ക​ര​മാ​ണ് അ​തി​ന്റെ ഉ​ള്ള​ട​ക്കം.

അ​ത്ഭു​ത​ക​ര​മാ​ണ് ഖു​ർ​ആ​ന്റെ ആ​ഖ്യാ​ന​ങ്ങ​ളും ആ​വി​ഷ്കാ​ര​ങ്ങ​ളും. മു​സ്ലിം ലോ​ക​ത്ത് പ്ര​ക​ട​മാ​കു​ന്ന സാ​മൂ​ഹി​ക ഉ​ത്ഥാ​ന​ത്തി​ന്റെ ഊ​ർ​ജ സ്രാ​ത​സ്സ് വി​ശു​ദ്ധ ഖു​ർ​ആ​നാ​ണ് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നാ​ഗ​രി​ക​ത​ക​ളു​ടെ​യും സം​സ്കാ​ര​ത്തി​ന്റെ​യും അ​ടി​ത്ത​റ​യാ​യ വി​ശ്വാ​സ​ത്തെ​യും ആ​ദ​ർ​ശ​ത്തെ​യും രൂ​ഢ​മൂ​ല​മാ​ക്കു​ക​യാ​ണ് റ​മ​ദാ​ൻ ചെ​യ്യു​ന്ന​തെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ സി.​ഐ.​സി പ്ര​സി​ഡ​ന്റ് ഖാ​സിം ടി.​കെ പ​റ​ഞ്ഞു.

നോ​മ്പു​കാ​ര​ന് എ​ല്ലാ​ത​രം മ​നു​ഷ്യ​രെ​യും സ്നേ​ഹി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. ഫ​നാ​ർ പ്ര​തി​നി​ധി ഖാ​ലി​ദ് അ​ൽ അ​ൻ​സി, ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ആ​ക്ടി​വി​റ്റി ടീം ​അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ന്റ് എ​സ്.​എ​സ്. മു​സ്ത​ഫ സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി.

ഓ​ക്സി​ജ​ൻ പാ​ർ​ക്കി​ൽ ന​ട​ന്ന റ​മ​ദാ​ൻ നൈ​റ്റ് പ്ര​ഭാ​ഷ​ണ​ത്തി​ന്റെ സ​ദ​സ്സ്

 

Tags:    
News Summary - the spirit of fasting with Ramadan Night at Oxygen Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.