ദോഹ: കനത്ത ചൂടിനും വിയർത്തുകുളിപ്പിക്കുന്ന ഹുമിഡിറ്റിക്കുമിടയിൽ ആശ്വാസമായി മഴയെത്തുന്നുവെന്ന വാർത്തയുമായി ഖത്തർ കാലാവസ്ഥ വിഭാഗം. ശനിയാഴ്ച രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച തന്നെ ദോഹ ഉൾപ്പെടെ ഭാഗങ്ങളിൽ മൂടിക്കെട്ടിയ കാലാവസ്ഥ അനുഭവപ്പെട്ടു. 38 ഡിഗ്രി വരെയായിരുന്നു ദോഹയിൽ വെള്ളിയാഴ്ചത്തെ കൂടിയ താപനില. അതേസമയം, ഇയാഴ്ചയിൽ ഈർപ്പം വർധിക്കുമെന്ന് കാലാവസ്ഥ വിഭാഗം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്നുദിനം മുമ്പും രാജ്യത്തിന്റെ തീരങ്ങളിലും മറ്റുമായി ചാറ്റൽ മഴയും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.