കളിയുത്സവങ്ങളുടെ വർഷം
text_fieldsദോഹ: മുൻവർഷങ്ങളിലെന്നപോലെ 2025ലും കായികപ്രേമികൾക്കായി ഖത്തർ കാത്തുവെക്കുന്നത് കളിയുത്സവങ്ങളുടെ പൂരക്കാലം. ജനുവരി അഞ്ച് 974 സ്റ്റേഡിയം വേദിയാകുന്ന ഫ്രഞ്ച് സൂപ്പർകപ്പ് ഫുട്ബാളിൽ തുടങ്ങിയ ഈ വർഷം അവസാനിക്കുേമ്പാഴേക്കും ഫിഫ അണ്ടർ 17 ലോകകപ്പും, ഫിഫ അറബ് കപ്പും ഉൾപ്പെടെ വമ്പൻ മത്സരങ്ങൾക്ക് ഖത്തർ വേദിയാകും.
പുതുവർഷത്തിൽ രാജ്യം വേദിയാകുന്ന കായിക മത്സരങ്ങളുടെ കലണ്ടർ കഴിഞ്ഞ ദിവസം ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രഖ്യാപിച്ചു. 15 ലോകചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ ചെറുതും വലുതുമായ 84 കായിക മേളകൾക്കാണ് 2025ൽ ഖത്തർ വേദിയൊരുക്കുന്നത്. ഐ.ടി.ടി.എഫ് വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്, ഫിഫ അറബ് കപ്പ്, ലോകതാരങ്ങൾ മാറ്റുരക്കുന്ന ഖത്തർ എക്സോൺ മൊബിൽ ടെന്നീസ് ചാമ്പ്യൻഷിപ് തുടങ്ങി ലോകതാരങ്ങളെത്തുന്ന ഒരുപിടി കായിക മത്സരങ്ങൾക്ക് ഈ വർഷം രാജ്യം വേദിയൊരുക്കും.
ഡിസംബറിൽ ഫിഫ അറബ് കപ്പ് ആരവം
ദോഹ: പതിവുതെറ്റാതെ ഡിസംബറിൽ വീണ്ടും ഫുട്ബാൾ ഉത്സവവുമായി ഖത്തർ. അറേബ്യൻ മേഖലയിലെ കരുത്തരായ ഫുട്ബാൾ ടീമുകൾ മാറ്റുരക്കുന്ന ഫിഫ അറബ് കപ്പിന് 2025 ഡിസംബർ ഒന്ന് മുതൽ 18 വരെ ഖത്തർ വേദിയൊരുക്കുമെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് ഖത്തർ അറബ് കപ്പിന് ആതിഥേയരാകുന്നത്. 2022 ലോകകപ്പിന് സാക്ഷ്യം വഹിച്ച സ്റ്റേഡിയങ്ങളിൽ തന്നെയാകും അറബ് കപ്പും അരങ്ങേറുന്നത്.
ലോകകപ്പിന് മുന്നോടിയായി ഖത്തറിന്റെ തയാറെടുപ്പുകൾ പരീക്ഷിക്കുന്നതിനായാണ് 2021 നവംബർ-ഡിസംബറിലായി അറബ് കപ്പ് മത്സരങ്ങൾ ഇവിടെ നടന്നത്. മേഖലയിലെ അറബ് രാജ്യങ്ങളുടെ ഫുട്ബാൾ ഫെഡറേഷനുകീഴിൽ നടത്തിയ ടൂർണമെൻറ് ഫിഫയുടെ മേൽനോട്ടത്തിലായിരുന്നു സംഘാടനം. ഇതിന്റെ തുടർച്ചയായി അറബ് കപ്പിനും അടുത്ത മൂന്ന് പതിപ്പിനും ഖത്തറിനെ തന്നെ വേദിയായി തിരഞ്ഞെടുക്കുകയായിരുന്നു. 2025, 2029, 2033 ടൂർണമെന്റ് വേദിയായാണ് ഖത്തറിനെ പ്രഖ്യാപിച്ചത്.
1963ൽ ആരംഭിച്ച ടൂർണമെന്റ് 2012ഓടെ അനിശ്ചിതകാലത്തേക്ക് നിലക്കുകയായിരുന്നു. തുടർന്ന് ഖത്തർ ലോകകപ്പിന് മുന്നോടിയായി വീണ്ടും സജീവമാക്കിയപ്പോൾ കളിമികവിലും ആരാധക പിന്തുണയിലും ശ്രദ്ധേമായി മാറി. ലോകകപ്പിനായി തയാറാക്കിയ ആറു വേദികളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ അൽജീരിയയായിരുന്നു ജേതാക്കൾ. കാണികളുടെ പങ്കാളിത്തവും റെക്കോഡ് സൃഷ്ടിച്ചു.
ഏഷ്യൻ മത്സരങ്ങൾ
- ഏഷ്യൻ ബീച്ച് വോളി ചാമ്പ്യൻഷിപ് : ജനുവരി 6-9
- ഫിബ ഏഷ്യ കപ്പ് 2025 യോഗ്യത: ഫെബ്രുവരി 21-25
- വെസ്റ്റ് ഏഷ്യൻ ബീച്ച് വോളി ചാമ്പ്യൻഷിപ്: ഏപ്രിൽ 1-7
- ഖത്തർ ഏഷ്യൻ ജൂനിയർ ടൂർണമെൻറ് (അണ്ടർ 14 ടെന്നീസ്): ഏപ്രിൽ 7-12
- ഖത്തർ ജൂനിയർ ഓപൺ (സ്ക്വാഷ്): ഏപ്രിൽ 21-24
- വെസ്റ്റ് ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്: മേയ് 16
- വെസ്റ്റ് ഏഷ്യൻ ജൂനിയർ ബാഡ്മിന്റൺ: ഒക്ടോബർ 19-25
- ദോഹ ജൂനിയർ ഓപൺ(സ്ക്വാഷ്): നവംബർ 24-27
- ഏഷ്യൻ പാഡെൽ ചാമ്പ്യൻഷിപ് : തീയതി തീരുമാനമായില്ല
വേൾഡ് ചാമ്പ്യൻഷിപ്
- കിങ് ഓഫ് കോർട്ട് ബീച്ച് വോളിബാൾ -ജനുവരി 5-8
- ഖത്തർ ഓപൺ ടെന്നീസ് -ഫെബ്രുവരി 17-25
- അമീർ ഗ്രാൻഡ്പ്രീ ഷോട് ഗൺ -ഫെബ്രുവരി 13-21
- വേൾഡ് കപ് ആർടിസ്റ്റിക് ജിംനാസ്റ്റിക്സ് -ഏപ്രിൽ 16-19
- വേൾഡ് ടി.ടി ചാമ്പ്യൻഷിപ് -മേയ് 17-27
- ഡയമണ്ട് ലീഗ് അത്ലറ്റിക്സ് -മേയ് 16
- അണ്ടർ 17 ഫിഫ ലോകകപ്പ് -നവംബർ 5-25
- എഫ്.വൺ ഖത്തർ ഗ്രാൻഡ്പ്രീ -നവംബർ 30
ലോക്കൽ, ഗൾഫ്, അറബ് മത്സരങ്ങൾ
- ജി.സി.സി മെൻ (സിംഗ്ൾ, ഡബ്ൾ) ടെന്നീസ്: ജനുവരി 9-12
- നാഷനൽ സ്പോർട്സ് ഡേ: ഫെബ്രുവരി 11
- ക്യു.ഒ.സി ഹാഫ് മാരത്തൺ: ഫെബ്രുവരി 11
- ജി.സി.സി ടീംസ് പാഡെൽ: ഏപ്രിൽ 21-27
- ഖത്തർ കപ്പ് വോളിബാൾ ഫൈനൽ: ഏപ്രിൽ 25
- അമീർ ബാസ്കറ്റ്ബാൾ കപ്പ് ഫൈനൽ: മേയ് 3
- ജി.സി.സി യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്: മേയ് 4-6
- ഖത്തർ കപ്പ് ഫുട്ബാൾ ഫൈനൽ: മേയ് 10
- ഖത്തർ കപ്പ് ഹാൻഡ്ബാൾ ഫൈനൽ: മേയ് 15
- അമീർ കപ്പ് വോളിബാൾ ഫൈനൽ: മേയ് 16
- അമീർ കപ്പ് ഫുട്ബാൾ ഫൈനൽ: മേയ് 24
- അമീർ കപ്പ് ഹാൻഡ്ബാൾ ഫൈനൽ: മേയ് 26
- അറബ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്: ഡിസംബർ 1-18
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.