ദോഹ: ഖത്തറിലെ ആദ്യ സെൽഫ് ൈഡ്രവിങ് ഡെലിവറി വാഹനങ്ങൾ പരീക്ഷണത്തിന് തയാറെടുക്കുന്നു. ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്കിൽ പ്രവർത്തിക്കുന്ന എയർലിഫ്റ്റ് ക്യു.എസ്.ടി.പി-എൽ.എൽ.സിയാണ് വാഹനം വികസിപ്പിച്ചെടുത്തത്. ഖത്തർ ഫൗണ്ടേഷൻ റിസർച് ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ നൽകുന്ന ഇന്നവേഷൻ കൂപ്പൺ അംഗീകാരത്തിനും പുതിയ കണ്ടുപിടിത്തം അർഹത നേടി.കോർ എന്ന പേരിലറിയപ്പെടുന്ന സെൽഫ് ൈഡ്രവിങ് യൂട്ടിലിറ്റി വാഹനം അടുത്ത ആഴ്ച നെതർലൻഡ്സിൽ പരീക്ഷണത്തിന് തയാറെടുക്കുകയാണെന്ന് എയർലിഫ്റ്റ് സഹസ്ഥാപകയായ മുനീറ ഫഹദ് അൽ ദോസരി 'ഗൾഫ്ടൈംസ്' പത്രത്തോട് പറഞ്ഞു.
ഓട്ടോണമസ് സംവിധാനത്തിെൻറ ആനുകൂല്യം എല്ലാവരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ യൂട്ടിലിറ്റിയുമായി എയർലിഫ്റ്റ് പ്രവർത്തിക്കുന്നത്. സ്മാർട്ട് സിറ്റികളിൽ പ്രവർത്തനം കേന്ദ്രീകരിച്ച് സെൽഫ് ൈഡ്രവിങ് വാഹനങ്ങൾ ഉപയോഗിച്ച് ജീവിത നിലവാരം ഉയർത്തുകയാണ് ശ്രമം. ഖത്തറിലെ ആസ്ഥാനത്തുനിന്ന് നെതർലൻഡ്സിലെ ടെക് ഹബിലേക്ക് സെൽഫ് ൈഡ്രവിങ് ഡെലിവറി വാഹനം എത്തിയതായും അൽ ദോസരി വ്യക്തമാക്കി.
പ്രാദേശിക സംരംഭകരെയും സ്റ്റാർട്ടപ് കമ്പനികളെയും തങ്ങളുടെ നൂതന ആശയങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവരുന്നതിനുള്ള ഗ്രാൻഡാണ് ഇന്നവേഷൻ കൂപ്പൺ. ഖത്തർ ഫൗണ്ടേഷനിൽനിന്ന് ലഭിച്ച പിന്തുണയിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും മുനീറ ഫഹദ് അൽ ദോസരി പറഞ്ഞു.വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുന്ന മൊബൈൽ റോബോട്ടിക് പ്ലാറ്റ്ഫോമാണ് എയർലിഫ്റ്റ് വികസിപ്പിച്ചിരിക്കുന്നതെന്ന് ജനറൽ മാനേജർ അഹ്മദ് മുഹമ്മദലി വ്യക്തമാക്കി.
ആഗോള വിപണിയിൽ സമാന സ്വഭാവമുള്ള സെൽഫ് ൈഡ്രവിങ് സംവിധാനങ്ങളുണ്ടെങ്കിലും റോബോട്ടിക്സ്, ഡെലിവേർഡ് എന്ന തലക്കെട്ടിൽ മേഖലയിൽ ഒന്നാമതെത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.രണ്ടു വർഷം മുമ്പ് ആരംഭിച്ച കോർ സംവിധാനം ഇതിനകം ഇയു റെഗുലേഷൻ നമ്പർ 168/2013, വാഹന സുരക്ഷക്കായുള്ള അന്താരാഷ്ട്ര ഗുണനിലവാരങ്ങളിൽ പെട്ട ഐ.എസ്.ഒ 26262 എന്നീ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ട്.2022ഓടെ ഖത്തർ വിപണിയിലും യൂറോപ്പിലുമായി 100 വാഹനങ്ങൾ അവതരിപ്പിക്കാനാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്. ഓരോ ചാർജിങ്ങിലും 70 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള വാഹനങ്ങളാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.