ദോഹ: റമദാനിലെ പതിനാലാം രാവിൽ ഇത്തവണ സൂപ്പർ മൂൺ ആയിരിക്കുമെന്നും ഖത്തറിലുള്ളവർക്കും സൂപ്പർമൂൺ ദൃശ്യമായിരിക്കുമെന്നും ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. തിങ്കളാഴ്ച സൂപ്പർ മൂൺ ഖത്തറിൽ ദൃശ്യമാകും. സാധാരണ പൂർണ ചന്ദ്രനേക്കാൾ 14 ശതമാനം വലുപ്പം കൂടുതലും 30 ശതമാനം തിളക്കം കൂടുതലുമായിരിക്കുമെന്നും ഇത്തവണ സൂപ്പർ മൂണിനെന്നും ഖത്തർ കലണ്ടർ ഹൗസ് വ്യക്തമാക്കി.
പൂർണചന്ദ്രൻ ഭൂമിയുമായി വളരെയടുത്ത് വരുന്ന പ്രതിഭാസത്തെയാണ് സൂപ്പർ മൂൺ എന്ന് വിളിക്കുന്നത്. ഭൗമകേന്ദ്രത്തിൽ നിന്നും 3,58,000 കിലോമീറ്റർ അകലെയായിരിക്കും പൂർണചന്ദ്രൻ പ്രത്യക്ഷപ്പെടുക.
തിങ്കളാഴ്ച വൈകീട്ട് 5.22നാണ് ഖത്തർ ആകാശത്ത് പൂർണ ചന്ദ്രൻ ഉദിക്കുകയെന്നും ചൊവ്വാഴ്ച പുലർച്ചെ 5.10ന് അസ്തമിക്കുകയും ചെയ്യുമെന്നും ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞൻ ഡോ. ബഷീർ മർസൂഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.