ദോഹ: വിശ്വമേളകളിൽ ലയണൽ മെസ്സിയും ക്രിസ്​റ്റ്യാനോ റൊണാൾഡോയുമെല്ലാം പന്തുതട്ടു​േമ്പാൾ അവരുടെ കൈപിടിച്ച്​ കളത്തിലെത്തുന്ന കുരുന്ന്​ കുട്ടികളെ ശ്രദ്ധിക്കാറില്ലേ. അവരെപ്പോലെ ഭാഗ്യം ലഭിച്ചിരുന്നെങ്കിൽ എന്നാലോചിക്കാത്ത ഒരു ഫുട്​ബാൾ ​പ്രേമിയുമുണ്ടവില്ല. അതുപോലെതന്നെയാണ്​ വമ്പൻ ടൂർണമെൻറുകളിൽ ഫിഫ പതാകയും വഹിച്ച്​ കളത്തിലെത്തുന്ന കുട്ടിക്കൂട്ടങ്ങളും.

ഖത്തർ വിശ്വമേളക്ക്​ വേദിയൊരുക്കു​േമ്പാൾ ആ ഭാഗ്യം ആരെ തേടിയെത്തും എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. അതിന്​ ഉത്തരമായി. നവംബറിലെ ഫിഫ അറബ്​ കപ്പിലും, അടുത്തവർഷത്തെ ലോകകപ്പിലുമെല്ലാം ഫിഫ പതാകയും വഹിച്ച്​ കളത്തിലെത്താനുള്ള ഭാഗ്യം ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള സ്ഥാനപങ്ങളിലെ വിദ്യാർഥികൾക്കാണ്​. ഫിഫ ടൂർണമെൻറുകളിലെ യൂത്ത് േപ്രാഗ്രാമുകളുടെ ചുമതലയുള്ള ഫിഫയുടെ ആഗോള ഔദ്യോഗിക പങ്കാളികളായ വാൻഡയും ഖത്തർ ഫൗണ്ടേഷനും തമ്മിൽ ഇതു സംബന്ധിച്ച പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ഖത്തർ ഫൗണ്ടേഷന് കീഴിലെ സ്​കൂളുകളിലെയും സർവകലാശാലകളിലെയും വിദ്യാർഥികൾക്കും ഖത്തർ ഫൗണ്ടേഷൻ കമ്യൂണിറ്റി സ്​പോർട്​സ്​ േപ്രാഗ്രാമുകളിലെ അംഗങ്ങൾക്കുമാണ് ഈ സുവർണാവസരം ലഭിക്കുക.

ഈ വർഷം നവംബർ 30 മുതൽ ഡിസംബർ 18 വരെ നടക്കുന്ന അറബ് കപ്പിനും അടുത്ത വർഷത്തെ ലോകകപ്പിനുമായി ഖത്തർ ഫൗണ്ടേഷനിൽനിന്നും 60 മുതൽ 80 വിദ്യാർഥികളെ വരെ പതാകവാഹകരായി തെരഞ്ഞെടുക്കും.

മത്സരത്തിന് മുമ്പ് നടക്കുന്ന പതാക വാഹക ചടങ്ങിനു ശേഷം മത്സരം പ്രത്യേക ഇരിപ്പിടത്തിലിരുന്ന് കാണുന്നതിനുള്ള ടിക്കറ്റുകളും ഇവർക്ക് ലഭിക്കും. ഖത്തർ ഫൗണ്ടേഷ​െൻറ സ്​റ്റുഡൻറ് ഓഫ് ചെയ്ഞ്ച് കാമ്പയിനിലൂടെയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുക.

വാൻഡ ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിലൂടെ തങ്ങളുടെ വിദ്യാർഥികൾക്ക് ജീവിതത്തിലെ ഏറ്റവും മികച്ച അവസരമാണ് കൈവന്നിരിക്കുന്നതെന്നും ഖത്തറി​െൻറയും അറബ് ലോകത്തെയും ചരിത്രത്തിലിടം പിടിക്കുന്ന ഫിഫ ലോകകപ്പി​െൻറ ഭാഗമാകാനുള്ള അവസരമാണിതെന്നും ഖത്തർ ഫൗണ്ടേഷൻ കമ്യൂണിറ്റി ഡെവലപ്മെൻറ് പ്രസിഡൻറ് മഷാഇൽ ഹസൻ അൽ നഈമി പറഞ്ഞു.

ഫിഫക്കും ഈ അവസരത്തിൽ നന്ദി പറയു​െന്നന്നും അൽ നഈമി വ്യക്തമാക്കി. ഫിഫയുടെ ആഗോള പങ്കാളികളായി കരാർ ഒപ്പുവെച്ചതു മുതൽ ലോകത്തുടനീളമുള്ള ആയിരക്കണക്കിന് കുഞ്ഞു ഫുട്ബാൾ ആരാധകർക്ക് മറക്കാനാകാത്ത ഫുട്ബാൾ മുഹൂർത്തങ്ങൾ സമ്മാനിക്കാൻ വാൻഡക്കായിട്ടുണ്ടെന്ന് വാൻഡ കൾചറൽ ഇൻഡസ്​ട്രി ഗ്രൂപ് പ്രസിഡൻറ് ജോൺ സെൻഗ് പറഞ്ഞു.

ഖത്തർ ഫൗണ്ടേഷനുമായുള്ള പങ്കാളിത്തത്തിലൂടെ ഫിഫ അറബ് കപ്പിനും അടുത്ത വർഷത്തെ ഫിഫ ലോകകപ്പ് ഫുട്ബാളിനും ഖത്തറിൽനിന്നുള്ള വിദ്യാർഥികൾക്കുതന്നെ പതാകവാഹകരാകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേ, ഫ്രാൻസിൽ നടന്ന ഫിഫ വനിത ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിലും ഖത്തർ ഫൗണ്ടേഷനിൽനിന്നുള്ള വിദ്യാർഥികൾക്ക് പതാകവാഹകരാകുന്നതിനുള്ള അവസരം ലഭിച്ചിരുന്നു.

വാൻഡയുമായുള്ള സഹകരണത്തിലൂടെ വനിത ലോകകപ്പി​െൻറ രണ്ട് സെമി ഫൈനലുകളിലാണ് ഫൗണ്ടേഷനിൽനിന്നുള്ള ആറു വിദ്യാർഥികൾ പതാകവാഹകരായത്.  

Tags:    
News Summary - Those who were lucky enough to fly the flag at the World Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.