ദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ ലൈവ്സ്റ്റോക്ക് ഡിപ്പാർട്മെൻറിെൻറ കീഴിൽ രാജ്യത്ത് മൂന്ന് കന്നുകാലിച്ചന്തകൾ കൂടി തുറക്കാൻ തീരുമാനം. അൽഖോർ, അൽ ശീഹാനിയ, അബു നഖ്ല എന്നിവിടങ്ങളിലാണ് പുതിയ കാലിവിപണികൾ ആരംഭിക്കുന്നത്.
പ്രാദേശിക ഫാമുകളിൽ വളർത്തിയ കാലികളെ ഇടനിലക്കാരില്ലാതെ കർഷകരിൽനിന്നും നേരിട്ട് ഉപഭോക്താക്കളിലെത്തിക്കുകയാണ് ലക്ഷ്യം. നേരത്തേ അൽ മസ്റൂഅ, അൽ ശമാൽ എന്നിവിടങ്ങളിൽ രണ്ട് വിപണികൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും ലൈവ്സ്റ്റോക്ക് ഡിപ്പാർട്മെൻറ് ഡയറക്ടർ എൻജി. അബ്ദുൽ അസീസ് സിയാറ പറഞ്ഞു.
പ്രാദേശിക കന്നുകാലി ഫാമുകൾക്കായി വിപണികൾ സ്ഥാപിക്കുന്നതിന് ഖത്തർ ഡെവലപ്മെൻറ് ബാങ്കിെൻറ സഹകരണത്തോടെ നിരവധി പദ്ധതികളാണ് വകുപ്പ് ആരംഭിച്ചിരിക്കുന്നത്. വെറ്ററിനറി ക്ലിനിക്, ഫാർമസികൾ, കമ്പോസ്റ്റ്-കാലിത്തീറ്റ എന്നിവ വിൽക്കുന്നതിനുള്ള ഔട്ട്ലെറ്റുകൾ എന്നിവ ഇതിലുൾപ്പെടും. ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മന്ത്രാലയത്തിെൻറ പദ്ധതികളുടെ ഭാഗമായി ലൈവ്സ്റ്റോക്ക് കോംപ്ലക്സുകളിൽ വെറ്ററിനറി സർവിസ്, കമ്പോസ്റ്റ് ഫോഡെർ, മിൽകിങ് മെഷീനുകൾ എന്നിവ സൗജന്യനിരക്കിലാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.