തൃശൂര്‍ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഹമദ്​ മെഡിക്കൽ കോർപറേഷനിൽ ചികിത്സയിലായിരുന്ന തൃശൂര്‍ മാളിയേക്കല്‍പ്പടി തീയത്തയിൽ അഷ്‌റഫ് (57) ഖത്തറിൽ നിര്യാതനായി. ദീർഘകാലമായി ഖത്തറിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ഫാമിലി ഫുഡ്​സെന്‍റർ ജീവനക്കാരനായിരുന്നു. വിമന്‍ ഇന്ത്യ ഗസ്സ യൂണിറ്റ് പ്രവര്‍ത്തക ജുമൈലയാണ്​ ഭാര്യ. മക്കൾ: സഫ, ഫൈസൂ.

പരേതനായ തീയത്തയിൽ അബൂബക്കറാണ്​ പിതാവ്​. സഹോദരങ്ങൾ: മുസ്തഫ, ഷമീർ, സുലു, സുബൈദ, നദീറ, ഷാജിദ, പരേതനായ കമറുദ്ദീൻ.

നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Thrissur native dies in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.