ദോഹ: ലോകകപ്പ് ഫുട്ബാളിനു പിന്നാലെ ഖത്തർ ആവേശത്തോടെ കാത്തിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൻെറ ടിക്കറ്റ് വിൽപനക്ക് ചൊവ്വാഴ്ച തുടക്കമാകും. 25 റിയാൽ മുതൽ ടിക്കറ്റുകൾലഭ്യമാകുമെന്ന് ഏഷ്യൻകപ്പ് ഫുട്ബാൾ പ്രാദേശിക സംഘാടക സമിതി ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഓൺലൈൻ വഴിയാണ് ടിക്കറ്റ് വിൽപന.
നാലു കാറ്റഗറികളിലായി ടിക്കറ്റുകൾ ലഭ്യമാകും. ഖത്തറിലെയും വിദേശ രാജ്യങ്ങളിലെയും ആരാധകർക്ക് ഓൺലൈൻ വഴി ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ ഏഷ്യൻ കപ്പ് മത്സരങ്ങൾ കാണാനുള്ള അവസരമാണ് ഖത്തർ ഒരുക്കുന്നതെന്ന് സംഘാടകസമിതി മാർക്കറ്റിങ് ആൻറ് കമ്യൂണിക്കേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഹസൻ റബിഅ അൽ കുവാരി പറഞ്ഞു. മറ്റു ടിക്കറ്റുകളുെട വിശദാംശങ്ങൾ ചൊവ്വാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും. https://afc.hayya.qa/en എന്ന ലിങ്ക് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.
ലോകകപ്പ് ഫുട്ബാളിന് നടപ്പാക്കിയത് പോലെ മാച്ച് ടിക്കറ്റുമായി ബന്ധിപ്പിക്കുന്ന ഹയാ കാർഡുകൾ ഏഷ്യൻകപ്പിനുണ്ടാവില്ല. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനും ഹയ്യാ കാർഡ് വേണ്ടതില്ലെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.