ദോഹ: അടുത്ത ദിവസങ്ങളിലെ കാലാവസ്ഥയുടെ പ്രത്യേകതയാൽ വേലിയേറ്റത്തിന് സാധ്യതയുള്ളതിനാൽ ബീച്ചുമായി ബന്ധപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ വേലിയേറ്റസാധ്യതയുണ്ട്. ബീച്ചുകളുടെ ഓരം കടൽവെള്ളം കയറാൻ സാധ്യതയുള്ളതിനാൽ പൗരൻമാരും താമസക്കാരും ബീച്ചുമായി ബന്ധെപ്പടുേമ്പാൾ ഏെറ ശ്രദ്ധിക്കണം. രണ്ടു മീറ്ററോളം വേലിയേറ്റത്തിനാണ് സാധ്യത. തെക്ക് കിഴക്ക് ഭാഗത്തേക്കായി കാറ്റുണ്ടാകുന്നതിനാലാണിത്. ഇതിനാൽ കടലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിൽക്കണം. നീന്തൽ, ബോട്ട് യാത്ര, സ്കൂബ ഡ്രൈവിങ്, ഫ്രീ ഡ്രൈവിങ്, സർഫിങ്, മീൻപിടിത്തം, വിൻഡ് സർഫിങ് എന്നിവ ഈ ദിവസങ്ങളിൽ ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
രാജ്യത്ത് ചൂട് കുറഞ്ഞുവരുന്നതിനാൽ അവധി ദിനങ്ങളായ വെള്ളിയും ശനിയും കുടുംബങ്ങളോടൊത്ത് ബീച്ചുകളിൽ പോയി ഉല്ലസിക്കുന്നത് പതിവാണ്. ഇത്തരക്കാർ കാലാവസ്ഥ അറിയിപ്പുകൾ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.
ആഴ്ച അവസാനദിനങ്ങളിൽ മഞ്ഞുമൂടിയ കാലാവസ്ഥയായിരിക്കുമെന്നും ചൂടുകുറയുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. മേഘാവൃതമായ പകലുകളും ചൂടുകുറഞ്ഞ രാത്രികളുമായിരിക്കും. അടുത്ത രണ്ടു ദിവസങ്ങളിലെ കൂടുതൽ ചൂട് 22 ഡിഗ്രി െസൽഷ്യസ് മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. വെള്ളിയാഴ്ച കിഴക്കുനിന്ന് തെക്കോട്ട് അഞ്ചുമുതൽ 15 വരെ നോട്ടിക്കൽ മൈൽ വേഗതയിൽ കാറ്റടിക്കും. ശനിയാഴ്ച തെക്ക്കിഴക്കൻ ദിശയിൽ അഞ്ച് നോട്ടിക്കൽ മൈലിനും പതിനഞ്ചിനും ഇടയിൽ കാറ്റടിക്കും.
വെള്ളിയാഴ്ച രണ്ട് മീറ്റർ ഉയരത്തിൽ വരെ കടലിൽ തിരമാലയടിക്കും. തീരപ്രദേശങ്ങളിൽ നാല് മീറ്റർ വരെ തിരയടിക്കും. ശനിയാഴ്ച രണ്ട് മീറ്റർ വരെ ഉയരത്തിൽ കടലിൽ തിരമാലയുണ്ടാകും. ഇത് മൂന്ന് മീറ്റർ വരെയാകും. തീരപ്രദേശത്ത് ഇത് അഞ്ചടി വരെയാകാം. നാല് മുതൽ എട്ട് കിലോമീറ്റർ വരെയാണ് വെള്ളിയാഴ്ചത്തെ കാഴ്ചാപരിധി. ശനിയാഴ്ച ഇത് മൂന്ന് കിലോമീറ്ററിനും എട്ടു കിലോമീറ്ററിനും ഇടയിൽ ആകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.