ദോഹ: ഇൻകാസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. ഐ.സി.സി. അശോക ഹാളിൽ നടന്ന പരിപാടി തൃശൂർ ഡി.സി.സി. പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു.സംഘ്പരിവാർ ശക്തികൾ ഇന്ത്യൻ ജനതയെ ഭീതിവത്കരിക്കുകയാണെന്ന് ടി.എൻ. പ്രതാപൻ പറഞ്ഞു. ഓരോ പൗരെൻറയും സ്വകാര്യ ജീവിതത്തിന് പോലും ഭീഷണി നേരിടുന്നു.
ഇന്ത്യൻ ജനതയെ ചേരിതിരിച്ചു വർഗീയ വത്കരിക്കാനുള്ള വർഗീയ ശക്തികളുടെ അജണ്ടയുടെ ഭാഗമാണ് ഇത്. അതിൽ നിന്ന് ഇന്ത്യൻ ജനതയെ മോചിപ്പിക്കാൻ പോരാടുന്ന കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇൻകാസ് തൃശൂർ ജില്ലാ പ്രസിഡൻറ് നാസർ കറുകപ്പാടത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡൻറുമാരായ ജോസ് വള്ളൂർ, അഡ്വ. ജോസഫ് ടാജറ്റ് എന്നിവർ സംസാരിച്ചു. ഖത്തറിെൻറ ഭക്ഷ്യ സ്വയംപര്യാപ്ത ശ്രമങ്ങൾക്ക് പിന്തുണയുമായി, ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പച്ചക്കറി തൈകൾ വിതരണം ചെയ്തു. ജോർജ് അഗസ്റ്റിൻ സ്വാഗതവും എ.പി. മണികണ്ഠൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.