ദോഹ: ടൂറിസം വികസനത്തിന് സമഗ്ര പദ്ധതി നടപ്പാക്കാൻ ഖത്തർ തീരുമാനിച്ചു. ഇതിെൻറ ഭാഗമായി ദേശീയ ടൂറിസം കൗൺസിലിന് രൂപം നൽകും. നിലവിലുള്ള ഖത്തർ ടൂറിസം അതോറിറ്റി പരിഷ്കരിച്ച് ദേശീയ ടൂറിസം കൗൺസിലാക്കി മാറ്റുകയാണ് ചെയ്യുക. പ്രധാനമന്ത്രിയുടെ കീഴിലുള്ള ഉന്നത തല സമിതിയാവും ഇതിനെ നിയന്ത്രിക്കുക.
ഖത്തറിെൻറ അഭിമാന പദ്ധതിയായ ‘വിഷൻ 2030’െൻറ ഭാഗമായി രാജ്യത്തിെൻറ ടുറിസം മേഖലയിൽ തന്നെ സമൂല പരിഷ്കരണങ്ങൾ കൊണ്ടുവരുന്നതിെൻറ ഭാഗമായാണിത്. ലോക ടൂറിസം ദിനാചരണത്തിെൻറ ഭാഗമായി യുനൈറ്റഡ് നാഷൻസ് വേൾഡ് ടൂറിസം ഒാർഗനൈസേഷെൻറ (യു.എൻ.ഡബ്ല്യു.ടി.ഒ) ആഭിമുഖ്യത്തിൽ ദോഹ ഷെറാട്ടൺ ഹോട്ടലിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അടുത്ത അഞ്ചുവർഷത്തേക്കുള്ള രാജ്യത്തിെൻറ ടൂറിസം വികസനത്തിെൻറ ബ്ലൂപ്രിൻറ് തയാറാക്കും. ഭൂമിശാസ്ത്രപരമായ ഘടകങ്ങളും പ്രകൃതി വിഭവങ്ങളും കണക്കിലെടുത്ത് രാജ്യത്തെ ആറ് ടൂറിസം മേഖലകളാക്കി തിരിക്കും. ഇവയിലോരോന്നിലും ടൂറിസം സേവനങ്ങളും അതിനാവശ്യമായ സാധനങ്ങളുടെ ഉൽപാദനവും പ്രോത്സാഹിപ്പിക്കാൻ പ്രാദേശിക, അന്താരാഷ്ട്ര നിേക്ഷപകരെ ക്ഷണിക്കും. ഒരോ മേഖലക്കും അനുസൃതമായ ആശയത്തിലൂന്നിയായിരിക്കും ടൂറിസം വികസനം. 2014ൽ തുടക്കമിട്ട ടൂറിസം രംഗത്തെ പരിഷ്കരണങ്ങളുടെ തുടർച്ചയായാണ് അടുത്ത ഘട്ടത്തിലെ വികസന പദ്ധതികളെന്ന് ഖത്തർ ടൂറിസം അതോറിറ്റി ആക്ടിങ് ചെയർമാൻ ഹസൻ അൽ ഇബ്രാഹിം വ്യക്തമാക്കി. രാജ്യത്തെ പ്രകൃതി വിഭവങ്ങളും സാംസ്കാരിക പൈതൃകവും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വികസനമാണുദ്ദേശിക്കുന്നത്.
സാംസ്കാരിക, വ്യാപാര, കായിക, കുടുംബ വിനോദ മേഖലകളിൽ പുതിയ അനുഭവങ്ങൾ പകരുംവിധം രാജ്യത്തിെൻറ സംസ്കാരിക വ്യതിരിക്തത ആധുനികതയുമായി സമന്വയിപ്പിച്ചാവും ഇത് സാധ്യമാക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2023 ആവുേമ്പാഴേക്കും വർഷത്തിൽ രാജ്യത്തേക്കെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയിലധികമാക്കി 56 ലക്ഷത്തിലെത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ ഹോട്ടലുകളുടെ ഉപയോഗ നിരക്ക് 72 ശതമാനത്തിലെത്തിക്കാനും ഉന്നമിടുന്നു. രാജ്യത്തിെൻറ മൊത്തം ആഭ്യന്തര ഉൽപാദനത്തിലേക്കുള്ള ടൂറിസം മേഖലയുടെ വിഹിതം നിലവിലെ 1980 കോടി റിയാലിൽനിന്ന് 4130 കോടി റിയാലായി വർധിപ്പിക്കാനും ലക്ഷ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.