ദോഹ: കുഞ്ഞുകുട്ടികളുടെ വലിയ ലോകത്തിന് വേദിയൊരുക്കാൻ ഒരുങ്ങുകയാണ് ഖത്തർ. ലോകത്തിലെ വമ്പൻ കളിപ്പാട്ട നിർമാതാക്കളായ കമ്പനികളെയെല്ലാം ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച്, ഖത്തർ ടോയ് ഫെസ്റ്റിവൽ ഈ മാസം ദോഹയിൽ അരങ്ങേറും. ജൂലൈ 13 മുതൽ ആഗസ്റ്റ് അഞ്ചുവരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് ഫെസ്റ്റ് നടക്കുന്നത്. ഖത്തര്‍ ടൂറിസമാണ് സംഘാടകര്‍. ലോകത്തെ പ്രമുഖ കളിപ്പാട്ട നിര്‍മാണ കമ്പനികളെല്ലാം ഫെസ്റ്റിവലില്‍ പങ്കെടുക്കും.
കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരെ കൂടി കളിപ്പാട്ടങ്ങളുടെയും കുട്ടിക്കളിയുടെയും മാന്ത്രികലോകത്തേക്ക് കൊണ്ടുപോകുമെന്ന വാഗ്ദാനവുമായാണ് ഫെസ്റ്റിവല്‍ വരുന്നത്. കളിപ്പാട്ടങ്ങളുടെയും വിനോദങ്ങളുടെയും പുതിയലോകമാകും ടോയ് ഫെസ്റ്റിവല്‍ ഖത്തറിന് സമ്മാനിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ ഉച്ച രണ്ട് മുതല്‍ രാത്രി 10വരെയും വാരാന്ത്യദിനങ്ങളിൽ രണ്ട് മുതല്‍ രാത്രി 11 മണിവരെയുമാണ് സന്ദര്‍ശന സമയം.
ബാര്‍ബീ, ഡിസ്നി പ്രിന്‍സസ്, ബ്ലിപ്പി, ഹോട് വീല്‍സ്, മോണോപൊളി തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളെല്ലാം ഫെസ്റ്റിവലിന്റെ ഭാഗമാവും. വിവിധ വിനോദപരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. ടിക്കറ്റ് മുഖേനയാവും സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്.
ലോകത്തെ ഏറ്റവും നൂതനമായ മാറ്റങ്ങൾ ഉൾക്കൊണ്ടും പുതുമയാർന്ന ആശയങ്ങളും കളികളും അവതരിപ്പിച്ചും കുഞ്ഞുമനസ്സുകളെ കീഴടക്കുന്ന കളിപ്പാട്ടങ്ങളുടെ ലോകമാകും ടോയ് ഫെസ്റ്റ് ആസ്വാദകർക്ക് സമ്മാനിക്കുന്നത്. കളിപ്പാട്ട ലോകം കുട്ടികൾക്കൊപ്പം മുതിർന്നവർക്കും തുറന്നു നൽകുന്നതാണ് ഇത്. വിവിധ ജി.സി.സികളിൽനിന്നുള്ള സോഷ്യൽ മീഡിയ താരങ്ങളും ഫെസ്റ്റിൽ പങ്കെടുക്കാനെത്തുമെന്ന് ഖത്തർ ടൂറിസം അറിയിച്ചു. 50 റിയാലാണ് പൊതു പ്രവേശനനിരക്ക്. 100 റിയാലിന് ഫാസ്റ്റ് ട്രാക്ക് എൻട്രസും മുഴുവൻ ഷോകളിലേക്കുള്ള പ്രവേശനവും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.