ദോഹ: ഹ്രസ്വസന്ദർശനത്തിന് ഖത്തറിൽ എത്തിയ പേരാമ്പ്ര എം.എൽ.എയും മുൻ തൊഴിൽ എക്സൈസ് മന്ത്രിയുമായ ടി.പി. രാമകൃഷ്ണന് ഖത്തർ സംസ്കൃതി സ്വീകരണം നൽകും.
വ്യാഴാഴ്ച വൈകീട്ട് 7.30ന് അബൂഹമൂറിലെ ഐ.സി.സി അശോക ഹാളിലാണ് സ്വീകരണ ചടങ്ങുകൾ. ചൊവ്വാഴ്ച ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ടി.പി. രാമകൃഷ്ണനെ സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി, മുൻ ജനറൽ സെക്രട്ടറി ഇ.എം. സുധീർ, മുൻ പ്രസിഡന്റ് പ്രമോദ് ചന്ദ്രൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സണ്ണി കൊച്ചാപ്പൻ, രാജീവ് രാജേന്ദ്രൻ, ഒ.കെ. സന്തോഷ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.