ദോഹ: പെരുന്നാളിനും അവധിദിനങ്ങളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ നിരീക്ഷണങ്ങൾ ഏർപ്പെടുത്തി ട്രാഫിക് വിഭാഗം. പള്ളികൾ, ഈദ് ഗാഹുകൾ, ഷോപിങ്മാൾ-സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ വാണിജ്യ വിൽപന കേന്ദ്രങ്ങൾ, അറവുകേന്ദ്രങ്ങൾ, പൊതുപാർക്കുകൾ എന്നിവിടങ്ങളിൽ പട്രോളിങ് ശക്തമാക്കുമെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റിലെ മീഡിയ ആൻഡ് ട്രാഫിക് ബോധവത്കരണ വിഭാഗം അസിസ്റ്റൻറ് ഡയറക്ടർ ലഫ്റ്റനൻറ് കേണൽ ജാബിർ മുഹമ്മദ് റാഷിദ് ഉദൈബ അറിയിച്ചു. പെരുന്നാൾ നമസ്കാരത്തിനായി ജനങ്ങൾ ഒന്നിച്ച് പുറത്തിറങ്ങുന്നത് കണക്കാക്കി അതിരാവിലെതന്നെ ട്രാഫിക് ക്രമീകരണങ്ങൾ ജാഗ്രത പാലിക്കും.
പ്രധാന ഹൈവേകൾ, ബീച്ചിലേക്കുള്ള റോഡുകൾ എന്നിവിടങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണമുണ്ടാവും. വാഹന യാത്രക്കാർ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോ എന്നും, ഇഹ്തിറാസ് ആപ്ലിക്കേഷൻ സ്റ്റാറ്റസ് ശരിയാണോ എന്നും പരിശേധിക്കും. റോഡ് നിയമങ്ങൾ ലംഘിക്കുന്നതും, മറ്റും കണ്ടെത്താനായി പ്രധാന കവലകളിലെ കാമറകളിലും നിരീക്ഷണമുണ്ടാവും. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ ചിത്രങ്ങൾ സഹിതം ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും തക്കതായ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ലഫ്റ്റനൻറ് കേണൽ ഉദൈബ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.