മെസ്സിക്കും സംഘത്തിനും പരിശീലനവും താമസവും ഖത്തർ യൂനിവേഴ്​സിറ്റി കാമ്പസിൽ

ദോഹ: ലോകകപ്പ്​ കിരീടസ്വപ്നവുമായി ഖത്തറിന്‍റെ മണ്ണിലെത്തുന്ന ലയണൽ മെസ്സിക്കും സംഘത്തിനും ഖത്തർ യൂണിവേഴ്​സിറ്റി കാമ്പസ്​ ആതിഥേയരാവും. താമസവും പരിശീലനവുമെല്ലാമാണ്​ കാമ്പസിൽ ഒരുക്കുന്നത്​. അർജന്‍റീന ടീമിനെ സ്വാഗതം ചെയ്തുകൊണ്ട്​ ഖത്തർ യൂണിവേഴ്​സിറ്റി ട്വീറ്റ്​ ചെയ്തു.

നവംബർ 21ന്​ കിക്കോഫ്​ കുറിക്കുന്ന ലോകകപ്പിന്​ ഒരാഴ്ച മുമ്പു തന്നെ ​കോപ അമേരിക്ക ചാമ്പ്യന്മാരായ അർജന്‍റന ഖത്തറിലെത്തും. തുടർന്ന്​, ലയണൽ മെസ്സിയും ഡി മരിയയും ഉൾപ്പെടെ പരിശീലനവും താമസവുമായെല്ലാം ടീം അംഗങ്ങൾ ഖത്തർ സർവകലാശാലാ കാമ്പസിൽ തന്നെയുണ്ടാവും.

താമസ സ്ഥലം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി അർജന്‍റീന ഫുട്​ബാൾ ഫെഡറേഷന്‍റെ ഔദ്യോഗിക സംഘം അടുത്തിടെ ഖത്തർ സന്ദർശിച്ചിരുന്നു. ഇവരുടെ പരിശോധന പൂർത്തിയാക്കിയ ശേഷമാണ്​ ടീമിന്‍റെ ബേസ്​ ക്യാമ്പായി സർവകലാശാലാ ക്യാമ്പസിനെ തെരഞ്ഞെടുത്തത്​.

Tags:    
News Summary - Training and accommodation for Messi and his team is in Qatar University campus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.