ലിബൈബ്​ ഹെൽത്​ സെന്‍റർ 

നാല് ഹെൽത്ത് സെന്‍ററുകളിൽ സ്വദേശികൾക്ക് മാത്രം ചികിത്സ

ദോഹ: രാജ്യത്തെ നാല് ആരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങൾ സ്വദേശികൾക്ക് മാത്രമായി നിശ്ചയിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലിബൈബ് ഹെൽത് സെന്‍റർ, മുഐതർ ഹെൽത് സെന്‍റർ, അൽ തുമാമ ഹെൽത് സെന്‍റർ, സൗത് അൽ വക്റ ഹെൽത് സെന്‍റർ എന്നിവയിൽ ജൂൺ 15 മുതൽ ഖത്തരി പൗരന്മാർക്ക് മാത്രമായിരിക്കും ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങൾ അനുവദിക്കുക.

പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഖത്തറികൾക്കുള്ള ആരോഗ്യ സേവനങ്ങൾ തുടർന്നും നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

സ്വദേശികൾക്ക് മാത്രം ചികിത്സക്കായി മറ്റ് നാല് ഹെൽത് സെന്‍ററുകളുടെ നിർമാണം പുരോഗമിക്കുകയാണ്. അൽ മഷാഫ്, അൽ സദ്ദ്, ഉം സനീം, ന്യൂ അൽഖോർ എന്നീ ഹെൽത് സെന്‍ററുളുടെ നിർമാണം 2023 ആദ്യ പാദത്തോടെ പൂർത്തിയാവുമെന്നും അറിയിച്ചു.

Tags:    
News Summary - Treatment for natives only at four health centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.