ഉദ്​ഘാടനത്തിനൊരുങ്ങിയ അൽ തുമാമ സ്​റ്റേഡിയം സന്ദർശിക്കുന്ന ഖത്തർ ഫാൻ നെറ്റ്​വർക്ക്​ അംഗങ്ങൾ

തുമാമ സ്​റ്റേഡിയം ഉദ്ഘാടനം ലോകകപ്പിലെ നാഴികക്കല്ല് –ഖാലിദ് അൽ നഅ്മ

ദോഹ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിലേക്കുള്ള ഖത്തറിെൻറ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് തുമാമ സ്​റ്റേഡിയം ഉദ്ഘാടനമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഔദ്യോഗിക വക്താവ് ഖാലിദ് അൽ നഅ്മ. 2019ലെ എ.എഫ്.സി ഏഷ്യ കപ്പിനുള്ള ദേശീയ ടീമി​െൻറ തയാറെടുപ്പുകൾ നടത്തിയത് തുമാമ സ്​റ്റേഡിയത്തിന് സമീപത്തായിരുന്നു. അഞ്ഞൂറു പേർക്ക് ഇരിപ്പിടമുള്ള തുമാമയിലെ ശീതീകരിച്ച കുഞ്ഞു സ്​റ്റേഡിയത്തിൽനിന്നാണ്​ ​2009ൽ ലോകകപ്പിലെ ശീതീകരിച്ച വലിയ സ്​റ്റേഡിയങ്ങൾ എന്ന ആശയവും പിറന്നത്​ - അൽ നഅ്​മ പറഞ്ഞു. അൽ സദ്ദ്, റയ്യാൻ എന്നീ രാജ്യത്തെ ഏറ്റവും മികച്ച രണ്ട് ക്ലബുകൾ തമ്മിലുള്ള പോരാട്ടത്തിനാണ് ഉദ്ഘാടനത്തോടനുബന്ധിച്ച തുമാമ സ്​റ്റേഡിയം സാക്ഷ്യം വഹിക്കുന്നതെന്നും ഖത്തറിലെ സുപ്രധാന ഫുട്ബാൾ ടൂർണമെൻറായ അമീർ കപ്പ് ഫൈനലിനാണ് സ്​റ്റേഡിയം വേദിയാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് ആരംഭിച്ചതിനുശേഷം പൂർണശേഷിയിൽ കാണികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള പ്രഥമ മത്സരത്തിനു കൂടിയാണ് അൽ തുമാമ വേദിയാകുക. 40000 പേർക്കുള്ള ഇരിപ്പിടമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്​.

അറബ് ലോകത്തിെൻറ സാംസ്​കാരിക പൈതൃകത്തെ ഉയർത്തിപ്പിടിക്കുന്ന വാസ്​തു രൂപകൽപനയാണ് തുമാമ സ്​റ്റേഡിയത്തിനെന്ന് ​േപ്രാജക്ട് മാനേജർ എൻജിനീയർ ഖലീഫ അൽ മനാ പറഞ്ഞു. 10 പരിശീലന ഗ്രൗണ്ടുകളാണ് സ്​റ്റേഡിയത്തിന് സമീപത്തായി സജ്ജമാക്കിയിരിക്കുന്നതെന്നും ലോകകപ്പ് ലെഗസി പദ്ധതിയുടെ ഭാഗമായി ടൂർണമെൻറിനു ശേഷം 20,000 ഇരിപ്പിടങ്ങൾ കായിക അടിസ്​ഥാന സൗകര്യങ്ങൾ കുറഞ്ഞ രാജ്യങ്ങൾക്ക് നൽകുമെന്നും അൽ മനാ പറഞ്ഞു. മേഖലയിലെ തന്നെ പ്രസിദ്ധ ഓർതോപീഡിക് ആൻഡ് സ്​പോർട്സ്​ മെഡിസിന് ആശുപത്രിയായ ആസ്​പറ്ററിെൻറ പ്രധാന ശാഖാ കേന്ദ്രം ലോകകപ്പിനു ശേഷം ഇവിടെ സ്​ഥാപിക്കുമെന്നും സ്​റ്റേഡിയ പരിസരം തുമാമ പ്രദേശത്തുള്ളവർക്കായുള്ള പ്രത്യേക കമ്യൂണിറ്റി കേന്ദ്രമായി പരിവർത്തിപ്പിക്കപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു. ഹാൻഡ്ബാൾ, വോളിബാൾ, നീന്തൽ, ഫുട്ബാൾ തുടങ്ങിയ കായിക സൗകര്യങ്ങളും ജോഗിങ്, സൈക്ലിങ് ട്രാക്കുകളും ഇവിടെയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകകപ്പിനു ശേഷം സ്​റ്റേഡിയത്തിൽ നിരവധി റീട്ടെയിൽ സ്​ഥാപനങ്ങൾ വരും. കൂടാതെ, പള്ളിയും ചെറിയ ആധുനിക ഹോട്ടലും ഇവിടെ സ്​ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Tumama Stadium inaugurated during the World Cup Milestone - Khalid Al Namma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.