ദോഹ: തുനീഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് ഖത്തർ. സർക്കാറിെനതിരെ ജനം തെരുവിലിറങ്ങിയ സാഹചര്യത്തിൽ പ്രധാനമന്ത്രിയെയും പാർലമെൻറിനയും പ്രസിഡൻറ് ഖൈസ് സഈദി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടതോടെയാണ് അനിശ്ചിതത്വം രൂക്ഷമായത്.
തുനീഷ്യയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി അറിയിച്ച ഖത്തർ എല്ലാ രാഷ്ട്രീയ പാർട്ടികളോടും ജനങ്ങളുടെ താൽപര്യത്തിന് പരിഗണന നൽകണമെന്നും സമാധാനത്തിൻെറയും സ്വാതന്ത്ര്യത്തിൻെറയും മാർഗം സ്വീകരിക്കണമെന്നും അഭ്യർഥിച്ചു.
മേഖലയിലും രാജ്യാന്തര തലത്തിലും ആദരവ് പിടിച്ചുപറ്റിയ രാജ്യത്തിൻെറ പാരമ്പര്യം കളങ്കപ്പെടുത്തരുതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കുന്നതിനും രാജ്യത്തിൻെറ അടിത്തറ ഏകീകരിക്കുന്നതിനും നിയമവാഴ്ച സ്ഥാപിക്കുന്നതിനും പാർട്ടികൾ സംഭാഷണത്തിൻെറ പാത പിന്തുടരുമെന്നാണ് ഖത്തർ പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.