ദോഹ: തുർക്കിയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാെൻറ വിജയം ഖത്തറിനും തുർക്കിക്കും ഇടയിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ഏറെ സഹായിക്കുമെന്ന് ഖത്തറിലെ തുർക്കി അംബാസഡർ ഫിക്റത് ഓസീർ. മേഖലയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതായിരുന്നു തുർക്കിയിലെ തെരഞ്ഞെടുപ്പെന്നും മേഖലയുടെ സ്ഥിരത ശക്തിപ്പെടുത്തുന്നതിനും തുർക്കിയുടെ പ്രതാപം വീണ്ടെടുക്കുന്നതിനും ഇത് സഹായിക്കുമെന്നും ഫിക്റത് ഓസീർ വ്യക്തമാക്കി.
ഖത്തറും തുർക്കിയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്നും ഭാവിയിൽ കൂടുതൽ ശക്തിപ്പെടുമെന്നും പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിൽ തുർക്കി അംബാസഡർ പ്രത്യാശ പ്രകടിപ്പിച്ചു. ഉർദുഗാെൻറ വിജയം മേഖലയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ചരിത്രപരമാണെന്നും ഓസീർ വിശേഷിപ്പിച്ചു. കഴിഞ്ഞ വർഷം നടന്ന ഹിത പരിശോധനയെ തുടർന്ന് പ്രസിഡൻഷ്യൽ ഭരണത്തിലേക്ക് മാറിയ തുർക്കിയിൽ ശേഷം നടന്ന പ്രസിഡൻഷ്യൽ, പാർലിമെൻററി തെരഞ്ഞെടുപ്പുകളിൽ ഉർദുഗാൻ വിജയം നേടിയെന്നും ജനങ്ങളിൽ അദ്ദേഹത്തിനുള്ള വിശ്വാസ്യതയാണിത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളിൽ ഖത്തറും തുർക്കിയും തമ്മിലെ ബന്ധം സുശക്തമാണെന്നും പുതിയ വിജയം ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ഗൾഫ് പ്രതിസന്ധിയിൽ പരിഹാരത്തിനായുള്ള ശ്രമങ്ങളിൽ തുർക്കിയുമുണ്ടെന്നും ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധത്തിന് ശേഷം ഖത്തർ^തുർക്കി സാമ്പത്തിക സഹകരണത്തിൽ വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നതെന്നും ഓസീർ ചൂണ്ടിക്കാട്ടി. തുർക്കിയിലെ ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ്, വ്യാവസായിക മേഖല തുടങ്ങിയവയിലാണ് ഖത്തറിെൻറ അധിക നിക്ഷേപങ്ങൾ. അതേസമയം, ഖത്തർ റെയിൽ പോലെയുള്ള ഖത്തറിലെ മെഗാ പദ്ധതികളിൽ തുർക്കി കമ്പനിയുടെ സാന്നിദ്ധ്യം പ്രധാനപ്പെട്ടതാണെന്നും ഖത്തർ ലോകകപ്പിനുള്ള വമ്പൻ പദ്ധതികളിലും തുർക്കി സാന്നിദ്ധ്യം എടുത്തുപറയേണ്ടതാണെന്നും അംബാസഡർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.