ദോഹ: തുർക്കി സൈന്യത്തിെൻറ അഞ്ചാമത് ബറ്റാലിയൻ ദോഹയിലെത്തി. ബുധനാഴ്ച പ്രത്യേക സൈനിക വിമാനത്തിലെത്തിയ ബറ്റാലിയനിലെ മുഴുവൻ സൈനികരും ഖത്തർ–തുർക്കി സൈനിക പരിശീലനത്തിൽ ഭാഗഭാഗാക്കുവുമെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു.
സംയുക്ത സൈനിക പരിശീലനം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായം നൽകൽ, മേഖലയുടെ സുരക്ഷിതത്വം തുടങ്ങിയ ഉത്തരവാദിത്തങ്ങളിലാണ് തുർക്കി സൈന്യം ഖത്തർ സൈന്യത്തെ സഹായിക്കുകയെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ജൂൺ 19നാണ് തുർക്കി സൈന്യത്തിെൻറ ആദ്യ ബറ്റാലിയൻ ഖത്തറിലെത്തിയത്. പിന്നീട് മൂന്നു ബറ്റാലിയനുകൾ കൂടിയെത്തി.
താരിഖ് ബിൻ സിയാദ് സൈനിക ക്യാമ്പാണ് ഇപ്പോൾ തുർക്കി സൈനിക താവളമായി അനുവദിച്ചിരിക്കുന്നത്.
2015 ലാണ് ഖത്തറും തുർക്കിയും സൈനിക മേഖലയിൽ പരസ്പരം സഹകരിക്കാനുള്ള തീരുമാനം എടുത്തത്. എന്നാൽ ഇക്കഴിഞ്ഞ ജൂൺ എട്ടിനാണ് തുർക്കി പാർലമെൻറ് ഈ കരാറിന് ഔദ്യോഗിക അംഗീകാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.