ദോഹ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ദോഹയിലെത്തി. ഖത്തറും തുർക്കിയും തമ്മിലെ വിവിധ മേഖലകളിലെ സഹകരണത്തിനും നയതന്ത്ര ബന്ധങ്ങളിലും നിർണായകമാവുന്നതാണ് ഉർദുഗാെൻറ സന്ദർശനം.
ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ധനമന്ത്രി അലി ബിന്‍ അഹമ്മദ് അൽ കുവാരി, തുര്‍ക്കിയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് മുഹമ്മദ് ബിന്‍ നാസര്‍ ആൽഥാനി, ഖത്തറിലെ തുര്‍ക്കി അംബാസഡര്‍ ഡോ. മുസ്തഫ കോക്സോ തുടങ്ങിയവര്‍ ചേര്‍ന്ന് ഉര്‍ദുഗാനെയും സംഘത്തെയും സ്വീകരിച്ചു.
ദോഹയില്‍ നടക്കുന്ന ഖത്തര്‍ തുര്‍ക്കി സ്ട്രാറ്റജിക് കമ്മിറ്റിയുടെ ഏഴാമത് യോഗത്തില്‍ തുര്‍ക്കി സംഘത്തെ ഉര്ദുഗാന് നയിക്കും. തുർക്കി മന്ത്രിസഭ പ്രതിനിധികൾ ഉൾപ്പെടെ ഉന്നത സംഘം പ്രസിഡൻറിനൊപ്പം ഖത്തർ സന്ദർശനത്തിലുണ്ട്. ചൊവ്വാഴ്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ഉർദുഗാൻ കൂടിക്കാഴ്ച നടത്തു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണ കരാറിൽ ഒപ്പുവെക്കുമെന്ന് ഖത്തറിലെ തുർക്കി അംബാസഡർ മുസ്തഫ ഗോക്സു അൽ ജസീറയോട് പറഞ്ഞു. സാംസ്കാരികം, വ്യാപാരം, നിക്ഷേപം, ജീവകാരുണ്യം, കായികം, ആരോഗ്യം, മതകാര്യം തുടങ്ങി വിവിധ മേഖലകളിൽ നിർണായക കരാറിൽ ഒപ്പുവെക്കുമെന്നാണ് സൂചന.
2015ൽ നടന്ന സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തിൽ ഇരു രാജ്യങ്ങളും പത്തോളം കരാറിൽ ഒപ്പുവെച്ചിരുന്നു. അടുത്ത സൗഹൃദ ബന്ധം പുലർത്തുന്ന രാജ്യങ്ങൾ കൂടിയാണ് തുർക്കിയും ഖത്തറും. അതിനിടെ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാൻ തിങ്കളാഴ്ച ദോഹയിൽ കൂടിക്കാഴ്ച നടത്തി.
അഫ്ഗാനിൽ സമാധാനവും സുസ്ഥിതരയും ഉറപ്പാക്കുന്നതിൽ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് സംയുക്ത വാർത്ത സമ്മേളനത്തിൽ ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയും തുർക്കി വിദേശകാര്യ മന്ത്രി മെവ്ലുത് കവുസോഗ്ലുവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.