ദോഹ: ഈ വർഷം നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്‍റിന് സുരക്ഷയൊരുക്കുന്നതിനായി ഖത്തറിലേക്ക് 3250 സുരക്ഷ ഭടന്മാരെ അയക്കുമെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലെയ്മാൻ സൊയ്ലു പറഞ്ഞു. ടൂർണമെന്‍റിന് മുമ്പായി ഖത്തരി സൈനികോദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും സൊയ്ലു കൂട്ടിച്ചേർത്തു.
ഖത്തർ ലോകകപ്പിൽ 3000 റയട്ട് പൊലീസ് സേനയെ വിന്യസിക്കും. മറ്റു സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം 100 അംഗങ്ങളുള്ള സ്പെഷൽ ഫോഴ്സ് യൂനിറ്റ്, 50 ബോംബ് ഡിറ്റക്ഷൻ ഡോഗ്സ് യൂനിറ്റും അവരുടെ കൂടെയുള്ള ഉദ്യോഗസ്ഥരും 50 ബോംബ് വിദഗ്ധരും മറ്റു ഉദ്യോഗസ്ഥരും ഖത്തറിൽ ടൂർണമെന്‍റിനായി വിന്യസിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അൻറാലിയയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.