ലോകകപ്പ് സുരക്ഷക്ക് തുർക്കി സൈന്യവും
text_fieldsദോഹ: ഈ വർഷം നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്‍റിന് സുരക്ഷയൊരുക്കുന്നതിനായി ഖത്തറിലേക്ക് 3250 സുരക്ഷ ഭടന്മാരെ അയക്കുമെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലെയ്മാൻ സൊയ്ലു പറഞ്ഞു. ടൂർണമെന്‍റിന് മുമ്പായി ഖത്തരി സൈനികോദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും സൊയ്ലു കൂട്ടിച്ചേർത്തു.
ഖത്തർ ലോകകപ്പിൽ 3000 റയട്ട് പൊലീസ് സേനയെ വിന്യസിക്കും. മറ്റു സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം 100 അംഗങ്ങളുള്ള സ്പെഷൽ ഫോഴ്സ് യൂനിറ്റ്, 50 ബോംബ് ഡിറ്റക്ഷൻ ഡോഗ്സ് യൂനിറ്റും അവരുടെ കൂടെയുള്ള ഉദ്യോഗസ്ഥരും 50 ബോംബ് വിദഗ്ധരും മറ്റു ഉദ്യോഗസ്ഥരും ഖത്തറിൽ ടൂർണമെന്‍റിനായി വിന്യസിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അൻറാലിയയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.