ദോഹ: ട്വന്റി20 ക്രിക്കറ്റ് ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ആതിഥേയരായ ഖത്തറിന് രണ്ടാം ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ ഭൂട്ടാനെ ആറ് വിക്കറ്റിനാണ് ഖത്തർ തോൽപിച്ചത്. ആദ്യം ബാറ്റുചെയ്ത ഭൂട്ടാൻ 111 റൺസുമായി പുറത്തായപ്പോൾ, ഖത്തർ മറുപടി ബാറ്റിങ്ങിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ഓപണിങ് ബാറ്റർ ഇമാൽ ലിയാൻഗെയുടെ (51) വെടിക്കെട്ട് പ്രകടനമാണ് ആതിഥേയർക്ക് അനായാസ വിജയം ഒരുക്കിയത്. സഖ്ലൈൻ അർഷാദ് 12ഉം, മുഹമ്മദ് അഹ്നാഫ് 19ഉം റൺസെടുത്തു.
ബുധനാഴ്ച നടന്ന മറ്റു മത്സരങ്ങളിൽ തായ്ലൻഡ്, കംബോഡിയയെ 16 റൺസിനും, യു.എ.ഇ, സൗദി അറേബ്യയെ 17 റൺസിനും തോൽപിച്ചു. മലയാളി താരങ്ങൾ കളിക്കുന്ന യു.എ.ഇ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്താണ് എതിരാളികളെ രണ്ടാം ബാറ്റിങ്ങിന് അയച്ചത്. സൗദിക്ക് പക്ഷേ, ആറു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. വ്യാഴാഴ്ച മത്സരങ്ങളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.