ദോഹ: ഹൃദ്രോഗ ചികിത്സയിൽ പുതിയ ചുവടുവെപ്പുമായി നസീം മെഡിക്കൽ സെന്റർ വക്റയിൽ പുതിയ കാർഡിയോളജി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആശുപത്രി ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ഹെബ അഹമ്മദ് റഗാബ് ഉദ്ഘാടനം ചെയ്തു. നസീം ഹെൽത്ത്കെയറിലെ മുതിർന്ന കാർഡിയോളജിസ്റ്റ് ഡോ. രാധാകൃഷ്ണൻ പങ്കെടുത്തു. ചടങ്ങിൽ ജനറൽ മാനേജർ (സ്ട്രാറ്റജി) ഡോ. മുനീർ അലി, ഓപറേഷൻസ് ജനറൽ മാനേജർ ബാബു ഷാനവാസ് എന്നിവർ അതിഥികൾക്കായി അവതരിപ്പിച്ച 149 ഖത്തർ റിയാലിന്റെ കാർഡിയോളജി ഹെൽത്ത് പാക്കേജ് പുറത്തിറക്കി.
ഹൃദ്രോഗ വിഭാഗം ഉദ്ഘാടനത്തിന് പുറമെ, നസീം മെഡിക്കൽ സെന്റർ വക്റ ബ്രാഞ്ചിൽ ഡിസംബർ ആറിന് നടക്കുന്ന ഹൃദ്രോഗ പരിശോധന ക്യാമ്പിന്റെ പ്രഖ്യാപനവും നടന്നു. ഖത്തറിലെ പ്രവാസികൾ ഉൾപ്പെടെ പൊതുജനങ്ങൾക്ക് സമഗ്രമായ ഹൃദയ പരിശോധനകളും ഡോക്ടർ കൺസൽട്ടേഷനുകളും ക്യാമ്പിൽ നൽകുമെന്ന് അറിയിച്ചു.
വക്റ സെന്ററിലെ തങ്ങളുടെ ഹൃദ്രോഗ വിഭാഗം പൊതുസമൂഹത്തിനായി സമർപ്പിക്കുന്നതിലും, പരിചയ സമ്പന്നയായ ആരോഗ്യ വിദഗ്ധ ഡോ. ഹെബ അഹമ്മദ് റഗാബിനെ നസീം കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിലും ഏറെ സന്തോഷമുണ്ടെന്നും ജനറൽ മാജേനർ ഡോ. മുനീർ അലി പറഞ്ഞു.
വക്റയിലും സമീപ പ്രദേശങ്ങളിലുമുള്ളവർക്ക് ലോകോത്തര നിലവാരത്തിലുള്ള ഹൃദ്രോഗ പരിചരണം നൽകുമെന്നും ഖത്തറിലെ ഒരു മുൻനിര ആരോഗ്യ പരിരക്ഷ സ്ഥാപനം എന്ന നിലയിലുള്ള സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നതിൽ ഉറപ്പ് നൽകാൻ സാധിക്കുമെന്നും ജി.എം ഓപറേഷൻസ് ബാബു ഷാനവാസ് പറഞ്ഞു. ഉയർന്ന വൈദഗ്ധ്യമുള്ള കാർഡിയോളജിസ്റ്റുകളുടെയും വിപുലമായ ഡയഗ്നോസ്റ്റിക്സ് സംവിധാനങ്ങളുമായി ഏറ്റവും മികച്ച ഹൃദ്രോഗ പരിചരണമാണ് വക്റ സെന്റർ വാഗ്ദാനം ചെയ്യുന്നത്. പതിവ് പരിശോധനകൾ മുതൽ നൂതന ചികിത്സകൾ വരെയുള്ള സമഗ്രമായ ഹൃദയ പരിചരണം ഒരു കുടക്കീഴിൽ ലഭ്യമാകുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.