ദോഹ: ഖത്തറിലെ ഉപഭോക്താക്കൾക്ക് ഷോപ്പിങ്ങിന്റെ ഉത്സവകാലമൊരുക്കി ലുലു ഹൈപ്പർമാർക്കറ്റിൽ ‘സൂപ്പർ ഡീൽ’ പ്രൊമോഷന് തുടക്കമായി. വൈവിധ്യമാർന്ന ശ്രേണിയിലെ ഉൽപന്നങ്ങളിൽ ആകർഷകമായ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഡിസംബർ അഞ്ചു വരെ നീണ്ടുനിൽക്കുന്ന സൂപ്പർ ഡീൽ പ്രമോഷൻ പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര വിപണിയിലെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവമായ ബ്ലാക്ക് ഫ്രൈഡേ കൂടി ഉൾക്കൊണ്ടാണ് ഇത്തവണ സൂപ്പർ ഡീൽ പ്രമോഷൻ ആരംഭിച്ചത്. ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വിയറബ്ൾസ്, സൗന്ദര്യ വർധക വസ്തുക്കൾ, ഫാഷൻ, ഗ്രോസറി, ഫ്രഷ് ഫുഡ് ഉൾപ്പെടെ വിവിധ ഉൽപന്നങ്ങളിലാണ് ഡിസ്കൗണ്ട് നൽകുന്നത്. ഏറ്റവും പുതിയ ഗാഡ്ജറ്റുകൾ മുതൽ വീട്ടുപകരണങ്ങൾ, അവശ്യ വസ്തുക്കൾ തുടങ്ങിയവയെല്ലാം ‘സൂപ്പർ ഡീൽ’ പ്രൊമോഷൻ വഴി കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.
ഈ വർഷത്തെ ഏറ്റവും മികച്ച പ്രമോഷനുമായാണ് ലുലു ഉപഭോക്താക്കളിലേക്ക് എത്തുന്നതെന്ന് ഹൈപ്പർമാർക്കറ്റ് വക്താവ് പറഞ്ഞു. ഷോപ്പുകളിലെത്തി വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ ശേഖരം സ്വന്തമാക്കാവുന്നതിനൊപ്പം ഇ-കോമോഴ്സ് പ്ലാറ്റ്ഫോം വഴി ഓൺലൈൻ ആയും ഉൽപന്നങ്ങൾ വാങ്ങിക്കൂട്ടാം.
‘ലുലു ഓൺ സെയിൽ’ ഓഫറിലൂടെ 25 ശതമാനം മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ടിൽ ഉൽപന്നങ്ങൾ നേടാനുള്ള അവസരവുമുണ്ട്. റെഡിമെയ്ഡ് വസ്ത്രങ്ങൾ, സാരി, ചുരിദാർ, പാദരക്ഷകൾ, ഹാൻഡ്ബാഗ്, കുട്ടികളുടെ ഉൽപന്നങ്ങൾ, സൺഗ്ലാസ് എന്നിവ ഇതിൽ ലഭ്യമാണ്. പുരുഷ-വനിത ബ്രാൻഡ് വസ്ത്രങ്ങൾ, കുട്ടികളുടെ ഉടുപ്പുകൾ, പാദരക്ഷ ഉൾപ്പെടെ വിഭാഗങ്ങളിൽ ലഭ്യമാവുന്ന ഈ ഓഫർ ഡിസംബർ 11 വരെ നിലനിൽക്കും. ഹാപ്പിനസ് ലോയൽറ്റി അംഗങ്ങൾക്ക് തെരഞ്ഞെടുപ്പ് സൂപ്പർ മാർക്കറ്റ് വിഭാഗത്തിൽ 10 ശതമാനം അധിക ലോയൽറ്റി പോയന്റും ലഭിക്കും. ഖത്തറിലെ മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഓൺലൈൻ വഴിയും ഡിസംബർ അഞ്ചു വരെ പ്രൊമോഷൻ ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.