ദോഹ: ഏഷ്യൻ കപ്പിന്റെ 50 ദിന കൗണ്ട്ഡൗൺ ആഘോഷിക്കുന്ന ഖത്തറിൽ വ്യാഴാഴ്ച മറ്റൊരു ഏഷ്യൻ കപ്പിനുള്ള പോരാട്ട ചിത്രവും തെളിയും. 2024 ഏപ്രിൽ 15 മുതൽ മേയ് മൂന്നു വരെ ദോഹ വേദിയാകുന്ന അണ്ടർ 23 ഏഷ്യൻ കപ്പിന്റെ നറുക്കെടുപ്പിനാണ് ഖത്തർ ഇന്ന് സാക്ഷ്യം വഹിക്കുന്നത്.
വെസ്റ്റ്ബേയിലെ വിൻദാം ദോഹയിൽ ഉച്ച 12 മണി മുതലാണ് നറുക്കെടുപ്പ്. ആറാമത് അണ്ടർ 23 ഏഷ്യൻ കപ്പിൽ 16 ടീമുകളാണ് മാറ്റുരക്കുന്നത്. ടൂർണമെന്റിൽ ആദ്യ മൂന്നു സ്ഥാനക്കാർ 2024 ഒളിമ്പിക്സിന് യോഗ്യത നേടും എന്ന സവിശേഷതകൂടിയുണ്ട്. നാലു പോട്ടുകളിലായി തിരിച്ചാണ് യോഗ്യത നേടിയ 16 ടീമുകളുടെ നറുക്കെടുപ്പ് നടക്കുന്നത്. നിലവിലെ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനം നിർണയിച്ചത്.
പോട്ട് ഒന്ന്: ഖത്തർ, സൗദി അറേബ്യ, ഉസ്ബകിസ്താൻ, ജപ്പാൻ.
പോട്ട് രണ്ട്: ആസ്ട്രേലിയ, ഇറാഖ്, വിയറ്റ്നാം, ദക്ഷിണ കൊറിയ.
പോട്ട് മൂന്ന്: തായ്ലൻഡ്, ജോർഡൻ, യു.എ.ഇ, കുവൈത്ത്
പോട്ട് നാല്: മലേഷ്യ, തജികിസ്താൻ, ഇന്തോനേഷ്യ, ചൈന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.