ഖത്തർ ഉപരോധം ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് യു.എസ്

ദോഹ: മൂന്നു വർഷമായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് യു.എസ് ഉന്നത നയതത്രജ്ഞൻ. മിഡിൽ ഈസ്റ്റിന്‍റെ കാര്യങ്ങൾക്കായുള്ള ഡേവിഡ് ഷെൻകറിനെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ്, അൽജസീറ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തു.

2017ജൂണിൽ ആണ് സൗദി, യു എ ഇ, ബഹ്‌റൈൻ, ഈജിപ്റ്റ് രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം തുടങ്ങിയത്. നിലവിൽ പ്രശ്ന പരിഹാരശ്രമങ്ങൾ കൂടുതൽ ഊർജിതമായി നടക്കുന്നുണ്ടെന്നു ഷേർനർ ഒരു ഓൺലൈൻ ചടങ്ങിലാണ് പറഞ്ഞത്. ഇതിനായി യു.എസ് പ്രസിഡന്റ്‌ ട്രംപ് കൂടുതൽ താല്പര്യം കാണിക്കുന്നുണ്ട്. പ്രശ്ന പരിഹാര ചർച്ചകളിൽ ഇരുപക്ഷവും മുമ്പില്ലാത്ത വിധം സഹകരണം നൽകുന്നുണ്ട്.

അതേ സമയം ഇറാൻ വിരുദ്ധ നീക്കത്തിന്റെ ഭാഗമായാണ് യു.എസിന്റെ നിലവിലെ മിഡിൽ ഈസ്റ്റിലെ നീക്കങ്ങൾ. യു.എസിന്റെ സുപ്രധാന അൽ ഉദയ്ദ് വ്യോമ താവളം ഖത്തറിൽ ആണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.