ദോഹ: ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടക്കുന്ന 78ാമത് ജനറല്‍ അസംബ്ലിയില്‍ ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി പങ്കെടുക്കും. സെപ്റ്റംബർ 19ന് നടക്കുന്ന ഉദ്ഘാടന സെഷനില്‍ അമീര്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന പൊതുസഭയിലും അമീർ പങ്കെടുത്ത് സംസാരിച്ചിരുന്നു. മന്ത്രിമാർ ഉൾപ്പെടെ ഉന്നത സംഘവും അമീറിനൊപ്പം ഐക്യരാഷ്ട്ര സഭ സന്ദർശനത്തിനുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.