ദോഹ: ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും ഐക്യരാഷ്ട്രസഭയിലെ ഖത്തറിെൻറ സ്ഥിരം പ്രതിനിധി ശൈഖ അലിയ അഹ്മദ് സൈഫ് ആൽഥാനിയും അമേരിക്കൻ പ്രതിനിധി സംഘവുമായി ചർച്ച നടത്തി.
ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിെൻറ ഭാഗമായി ന്യൂയോർക്കിലുള്ള ഖത്തർ വിദേശകാര്യമന്ത്രിയെ സന്ദർശിച്ച യു.എന്നിലെ അമേരിക്കൻ അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ്, അഫ്ഗാനിൽനിന്നും തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിലെ ഇടപെടലിന് നന്ദി പ്രകടിപ്പിച്ചു.
അഫ്ഗാനിലെ പ്രതിസന്ധി കാലത്ത് രാജ്യത്തിെൻറ ഇടപെടൽ മാതൃകാപരമായിരുന്നുവെന്നും ഇവർ പറഞ്ഞു. ന്യൂയോർക്കിൽ വിവിധ രാഷ്്ട്ര നേതാക്കളുമായി അദ്ദേഹം കൂടികാഴ്ച ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.