ദോഹ: ആറ് ഗൾഫ് രാജ്യങ്ങളിലേക്കും പ്രവേശനം എളുപ്പമാക്കുന്ന ഏകീകൃത ടൂറിസ് വിസ തീരുമാനത്തെ സ്വാഗതം ചെയ്ത് 44ാമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി. നവംബർ ആദ്യവാരം ഒമാനിൽ ചേർന്ന ജി.സി.സി ആഭ്യന്തര മന്ത്രിതല സമിതി അംഗീകരിച്ച ഏകീകൃത ടൂറിസ്റ്റ് വിസയുടെ, തുടർ നടപടികൾക്ക് ആഭ്യന്തര മന്ത്രിമാരെ ചുമതലപ്പെടുത്താൻ ദോഹയിൽ ചേർന്ന സുപ്രീം കൗൺസിൽ യോഗം തീരമാനിച്ചു.
വർഷങ്ങൾ നീണ്ട ചർച്ചകൾക്കും ആസൂത്രണത്തിനുമൊടുവിലായിരുന്നു ഷെൻങ്കൻ മാതൃകയിൽ ജി.സി.സി രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് ഏകീകൃത വിസക്ക് അംഗീകാരം നൽകിയത്. ഒരു വിസയിൽ മറ്റു എൻട്രി പെർമിറ്റുകൾ ആവശ്യമില്ലാതെ എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കും സന്ദർശനം സാധ്യമാകുന്ന ഏകീകൃത വിസാ പദ്ധതിയെ സ്വദേശികളും, താമസക്കാരും, വിദേശികളും ഉൾപ്പെടെയുള്ളവർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
വിവിധ ഗൾഫ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ സമിതിയും മറ്റും നടപടികൾ പൂർത്തിയാക്കുന്നതോടെ 2024 പകുതിയോടെ ഏകീകൃത വിസ പ്രാബല്ല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.