ദോഹ: നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തർ സംഘടിപ്പിച്ച മൂന്നാമത് ക്രിക്കറ്റ് ടൂർണമെന്റിന് ഉജ്ജ്വല സമാപനം. മിസഈദിലെ എം.ഐ.സി സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ഖത്തറിലെ വിവിധ ആശുപത്രികളിൽ നിന്നായി 14 ടീമുകൾ അണിനിരന്നു. 250ൽപരം നഴ്സുമാർ പങ്കെടുത്ത ടൂർണമെന്റിൽ തുടർച്ചയായി രണ്ടാം തവണയും ബർവ റോക്കേഴ്സ് ജേതാക്കളും സ്പൈക്സ് സി.സി റണ്ണർ അപ്പും ആയി.പ്ലെയർ ഓഫ് ദ ടൂർണമെന്റായി ലെജൻഡ്സ് ടീമിലെ കണ്ണൻ, ബെസ്റ്റ് ബാറ്റ്സ്മാനായി സ്പൈക്സ് ടീമിലെ ആൻട്രു ജോയ്, ബെസ്റ്റ് ബൗളറായി ലെജൻഡ്സ് ടീമിലെ മുഫീദ്, ഫെയർ പ്ലേ അവാർഡിന് ടീം മെഡിക്കോസ് മർക്കിയയെയും തിരഞ്ഞെടുത്തു. മത്സരങ്ങൾ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
സമാപന ചടങ്ങിൽ യുനീഖ് പ്രസിഡന്റ് ലുത്ഫി കലമ്പൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അംബാസഡർ വിപുൽ, സെക്രട്ടറി ബിന്ദു ലിൻസൺ, ആഭ്യന്തര മന്ത്രാലയം കമ്യൂണിറ്റി പൊലീസിങ് വിഭാഗത്തിലെ ലെഫ്. മുഹമ്മദ് മുസല്ലം നാസർ അൽ നബിത്, ഖത്തർ പൊലീസ് സ്പോർട്സ് ഫെഡറേഷൻ പ്രതിനിധി ലെഫ്. അലി മുഹമ്മദ് അൽ സബ, ഇ.പി. അബ്ദുൽ റഹ്മാൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, കെ.എം.സി.സി പ്രസിഡന്റ് ഡോ. സമദ്, കമ്യൂണിറ്റി ഔട്ട് റീച്ച് ഓഫിസർ ഫൈസൽ ഹുദവി, ബഹാവുദ്ദീൻ ഹുദവി, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് സെക്രട്ടറി സൈബു ജോർജ്, ഐഫാഖ് സെക്രട്ടറി സുഹൈൽ, വർക്കി ബോബൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും കൈമാറി. ജയപ്രസാദ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.