മനാമ: പ്രശസ്ത നാടക കലാകാരനും ബഹ്റൈൻ വടകര സഹൃദയവേദിയുടെ സജീവ പ്രവർത്തകനുമായിരുന്ന ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ സഹൃദയവേദി അനുശോചിച്ചു.
ആക്ടിങ് പ്രസിഡന്റ് എൻ.പി. അഷ്റഫിന്റെ അധ്യക്ഷതയിലായിരുന്നു അനുശോചന യോഗം. ദിനേശിന്റെ സ്വദേശമായ അമരാവതിയിലെ വസതിയിൽ നടന്ന സംസ്കാര ചടങ്ങിൽ വടകര സഹൃദയ വേദിയുടെ പ്രസിഡന്റ് സുരേഷ് മണ്ടോടി പുഷ്പചക്രം സമർപ്പിച്ചു.
സംഘടനയുടെ വിവിധ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.