വന്ദേഭാരത്​​: ഖത്തറിൽനിന്ന്​ വിമാന ടിക്കറ്റ് നിരക്ക്​​ കുത്തനെ കൂട്ടി

ദോഹ: വന്ദേഭാരത്​ സർവിസിൽ എയർ ഇന്ത്യക്ക്​ പകരം സ്വകാര്യ വിമാനകമ്പനികളെ ഉൾപ്പെടുത്തിയതോടെ ടിക്കറ്റ്​ നിരക്കിൽ വൻവർധന. ഖത്തറില്‍നിന്ന്​ ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക്​ ഇത്​ വൻതിരിച്ചടിയായി. ഖത്തറിൽനിന്ന്​ ജൂ​ൈല 16 മുതലുള്ള വിമാനങ്ങൾക്കാണ്​ ഇൻഡിഗോ നിരക്ക്​ വൻതോതിൽ കൂട്ടിയത്​. കോഴിക്കോ​ട്ടേക്ക്​ 800 മുതൽ 840 റിയാലായിരുന്നു നേരത്തെ ഈടാക്കിയിരുന്നതെങ്കില്‍ പുതിയ നിരക്ക്​ 1004 റിയാലാണ്. 

തിരുവനന്തപുരത്തേക്ക് നേരത്തെയുണ്ടായിരുന്നത് 860 റിയാൽ ആയിരുന്നു. ഇത്​​ 1052 ആയാണ്​ വർധിപ്പിച്ചത്​. 809 റിയാല്‍ ഈടാക്കിയിരുന്ന കണ്ണൂരിലേക്കുള്ള പുതിയ നിരക്ക്​ 950 റിയാലാണ്​. 809 റിയാല്‍ ഉണ്ടായിരുന്ന കൊച്ചിയിലേക്ക് 1004 ആയാണ്​ ഉയർത്തിയിരിക്കുന്നത്​. 

വന്ദേഭാരത് മിഷ​​െൻറ നാലാംഘട്ടത്തില്‍ ഖത്തറിൽ നിന്നുള്ള മുഴുവന്‍ സർവിസുകളും നടത്തുന്നത്​  ഇൻഡിഗോയാണ്​. ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ എംബസിയിൽ രജിസ്​റ്റർ ചെയ്യുന്നതോടെ ലഭിക്കുന്ന ഇ.ഒ.ഐ.ഡി നമ്പർ ഉപയോഗിച്ചാണ്​ ഇൻഡിഗോ എയർലൈൻസി​െൻറ വെബ്സൈറ്റിൽനിന്ന്​ നേരിട്ട് സീറ്റ് ബുക്ക് ചെയ്യേണ്ടത്​. ഇനിയും രജിസ്​റ്റർ ചെയ്​തിട്ടില്ലാത്തവർ  https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form എന്ന ലിങ്ക്​ വഴി രജിസ്​റ്റർ ചെയ്യണമെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചു.

Tags:    
News Summary - vande bharath service from qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.