ദോഹ: ഖത്തർ വാണിമേൽ പ്രവാസി ഫോറം സർക്കാർ ക്ഷേമപദ്ധതികളെ കുറിച്ച് അംഗങ്ങൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കേരള സർക്കാറിന് കീഴിലുള്ള നോർക്ക പദ്ധതികൾ, പ്രവാസി ക്ഷേമ ബോർഡിന് കീഴിലുള്ള പെൻഷൻ പദ്ധതി, മറ്റ് പ്രവാസി ആനുകൂല്യങ്ങൾ എന്നിവയെ കുറിച്ച് വിശദീകരണം നൽകി. സൽവ റോഡിലുള്ള ടേസ്റ്റി വേ റസ്റ്റാറന്റ് ഹാളിൽ ചേർന്ന യോഗത്തിൽ ലോക കേരള സഭാ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി പ്രവാസികൾക്കുള്ള സർക്കാർ പദ്ധതികളെക്കുറിച്ച് സംസാരിച്ചു. സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അറിവില്ലായ്മ കാരണം പ്രവാസികൾ നിരവധി ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രവാസി ഫോറം പ്രസിഡന്റ് ഷമ്മാസ് കളത്തിൽ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് സാദിഖ് ചെന്നാടൻ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.കെ. സുബൈർ സ്വാഗതവും ട്രഷറർ ഇസ്മയിൽ സി.കെ. നന്ദിയും രേഖപ്പെടുത്തി. ലോക കേരള സഭാ മെംബറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട റഊഫ് കൊണ്ടോട്ടിയെ ഉപദേശക സമിതി ചെയർമാൻ പൊയിൽ കുഞ്ഞമ്മദും വൈസ് ചെയർമാൻ ടി.കെ. ആലിഹസ്സനും ചേർന്ന് പൊന്നാട അണിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.