പൊ​ഡാ​ർ പേ​ൾ സ്കൂ​ളി​ലെ പ​ച്ച​ക്ക​റി തോ​ട്ടം വി​ള​വെ​ടു​പ്പു​ത്സ​വം പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​നേ​ഷ് മം​ഗ​ൽ, പ്ര​സി​ഡ​ന്റ് നി​സാ​ർ, ഡ​യ​റ​ക്ട​ർ ഡോ. ​സ്റ്റെ​ഫി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

മ​ട്ടു​പ്പാ​വി​ൽ പ​ച്ച​ക്ക​റി കൃ​ഷി; മാ​തൃ​ക​യാ​യി പൊ​ഡാ​ർ സ്കൂ​ൾ

ദോ​ഹ: അ​ക്കാ​ദ​മി​ക് മേ​ഖ​ല​യി​ലെ മി​ക​വി​നൊ​പ്പം കാ​ർ​ഷി​ക പ്ര​വൃ​ത്തി പ​രി​ച​യ​വു​മാ​യും ഖ​ത്ത​റി​​ലെ പ്ര​മു​ഖ ഇ​ന്ത്യ​ൻ കാ​ലാ​ല​യ​മാ​യ പൊ​ഡാ​ർ പേ​ൾ സ്കൂ​ൾ ശ്ര​ദ്ധേ​യ​മാ​വു​ന്നു.

മെ​ഷാ​ഫി​ലെ കാ​മ്പ​സി​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്റെ മ​ട്ടു​പ്പാ​വി​ൽ പ​ച്ച​ക്ക​റി തോ​ട്ട​മൊ​രു​ക്കി​യാ​ണ് അ​ധി​കൃ​ത​ർ പു​തി​യ മാ​തൃ​ക സൃ​ഷ്ടി​ച്ച​ത്. സ്കൂ​ൾ ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്റ് നി​സാ​റി​ന്റെ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി സ്കൂ​ൾ ഹോ​ർ​ട്ടി​ക​ൾ​ച​ർ ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൃ​ഷി ചെ​യ്ത​ത്. സ്കൂ​ളി​ലെ റീ​സൈ​ക്കി​ൾ വെ​ള്ള​വും ​ജൈ​വ വ​ള​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ചെ​യ്ത​ത്. പ​രി​സ്ഥി​തി അ​വ​ബോ​ധ​വും സു​സ്ഥി​ര കാ​ർ​ഷി​ക രീ​തി​യും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​ക​യാ​ണ് സ്കൂ​ൾ മാ​നേ​ജ്മെ​ന്റ്.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​നേ​ഷ് മം​ഗ​ൽ, പ്ര​സി​ഡ​ന്റ് നി​സാ​ർ, ഡ​യ​റ​ക്ട​ർ ഡോ. ​സ്റ്റെ​ഫി എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ള​വെ​ടു​പ്പു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​സ്ഥി​ര കാ​ർ​ഷി​ക രീ​തി​ക​ളു​ടെ പ​രി​ശീ​ല​ന​വും കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ച്ചു​കൊ​ണ്ടു​ള്ള പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും സം​ബ​ന്ധി​ച്ച പാ​ഠ​ങ്ങ​ൾ ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ക​രു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു കൃ​ഷി ആ​രം​ഭി​ച്ച​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​നേ​ഷ് മം​ഗ​ൽ പ​റ​ഞ്ഞു. റീ​സൈ​ക്കി​ൾ ചെ​യ്ത വെ​ള്ള​വും ജൈ​വ​വ​ള​വും ഉ​പ​യോ​ഗി​ച്ച് കൃ​ഷി ചെ​യ്യു​ന്ന​തി​ലൂ​ടെ എ​ങ്ങ​നെ മാ​ലി​ന്യ​ത്തി​ന്റെ അ​ള​വ് കു​റ​ച്ച്, കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​മെ​ന്ന് പ​രി​ശീ​ലി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​റി​യ പ്രാ​യ​ത്തി​ൽ കു​ട്ടി​ക​ളി​ൽ ശു​ചി​യാ​യ ഭ​ക്ഷ​ണ​ശീ​ല​വും ആ​രോ​ഗ്യ​ക​ര​മാ​യ പോ​ഷ​കാ​ഹാ​രം സം​ബ​ന്ധി​ച്ചും അ​വ​ബോ​ധം ന​ൽ​കു​ക​യാ​ണ് ഈ ​ആ​ശ​യ​ത്തി​നു പി​ന്നി​ലെ​ന്ന് ​ഡ​യ​റ​ക്ട​ർ ഡോ. ​സ്റ്റെ​ഫി പ​റ​ഞ്ഞു. 

Tags:    
News Summary - vegetable farming in terrace; Podar School as a model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.