ദോഹ: ഗിയർബോക്സ് ഒഴിവാക്കിയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ അത്യാധുനിക മോട്ടോർ ൈഡ്രവ് സംവിധാനം ഖത്തർ യൂനിവേഴ്സിറ്റി ഗവേഷകസംഘം വികസിപ്പിച്ചെടുത്തു. ഇലക്ട്രിക് വാ ഹനങ്ങൾക്കുള്ള റീകൺഫിഗറബിൾ മൾട്ടിഫേസ് മോട്ടോർ ൈഡ്രവ് സിസ്റ്റമാണ് ഖത്തർ യൂനിവേഴ്സിറ്റിയിലെ ഗവേഷകസംഘം വികസിപ്പിച്ചെടുത്തത്.
ഗിയർരഹിത ഇലക്ട്രിക് വാഹനങ്ങളുടെ വേഗത വർധിപ്പിക്കുന്നതും ടോർക്ക് കൺേട്രാൾ സംവിധാനം കാര്യക്ഷമമാക്കുന്നതുമാണ് മോട്ടോർ ൈഡ്രവ് സിസ്റ്റം. ഖത്തർ യൂനിവേഴ്സിറ്റിയിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് പ്രഫസർ ആതിഫ് ഇഖ്ബാലിെൻറ നേതൃത്വത്തിലാണ് പദ്ധതി പൂർത്തിയാക്കിയത്.
ഇലക്ട്രിക് വാഹനങ്ങളിൽനിന്ന് പൂർണമായും ഗിയർ ബോക്സുകൾ ഒഴിവാക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് പ്രഫ. ആതിഫ് ഇഖ്ബാൽ പറഞ്ഞു. ഫൈവ് ഗിയർ ഇലക്ട്രിക് മോട്ടോറിന് തുല്യമാണ് പുതിയ പദ്ധതിയെന്നും ഭാരമേറിയതും അല്ലാത്തതുമായ ഇലക്ട്രിക് വാഹനങ്ങളിൽ ഇത് പ്രവർത്തിപ്പിക്കാനാകുമെന്നും ആതിഫ് ഇഖ്ബാൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.