ദോഹ: കോവിഡ് വ്യാപനത്തെ തുടർന്ന് വാഹനങ്ങളുടെ സാങ്കേതിക പരിശോധന നിർത്തലാക്കിയ തീരുമാനം ജൂലൈ 31ന് അവസാനിക്കും. ആഗസ്റ്റ് ഒന്നു മുതൽ വാഹനപരിശോധനക്ക് വാഹനങ്ങളുമായി നേരിട്ട് ഫാഹിസ് കേന്ദ്രങ്ങളിൽ എത്തി പരിശോധന നടത്തണമെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
ജൂലൈ 31ന് മുമ്പായി പരിശോധന നടപടികൾ പുതുക്കാത്ത എല്ലാ വാഹനങ്ങളും ആഗസ്റ്റ് ഒമ്പതു മുതൽ ഫാഹിസ് സെൻററുകളിലെത്തി നടപടികൾ പൂർത്തിയാക്കണം. പരിശോധനയുമായി ബന്ധപ്പെട്ട ഇലക്േട്രാണിക് ഇടപാടുകൾ ജൂലൈ 31ന് അവസാനിക്കും.
ഗതാഗത വകുപ്പുമായി സഹകരിച്ച് വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ നടപടികൾ ആഗസ്റ്റ് മുതൽ ഫാഹിസ് കേന്ദ്രങ്ങളിൽ പുനരാരംഭിക്കും.ജൂലൈ 31നുശേഷം ഇസ്തിമാറ പുതുക്കുന്നതിനായുള്ള ഒാൺലൈൻ അപേക്ഷ നൽകിയവർ ഫാഹിസ് സെൻററുകളിലെത്തണം. ഹെവി വാഹനങ്ങൾക്കായുള്ള പരിശോധന അൽ മസ്റൂഅയിലെ ഫാഹിസ് കേന്ദ്രത്തിലായിരിക്കും നടക്കുക. നേരത്തേ ഇൻഡസ്ട്രിയൽ ഏരിയയിലായിരുന്നു വലിയ വാഹനങ്ങളുടെ പരിശോധന നടന്നിരുന്നത്. രാജ്യത്ത് കോവിഡ്വ്യാപനം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഇസ്തിമാറ പുതുക്കുന്നതിനായുള്ള വാഹനങ്ങളുടെ സാങ്കേതിക പരിശോധന ഒഴിവാക്കിക്കൊണ്ട് ഗതാഗത വകുപ്പ് നിർദേശം ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.