ദോഹ: രാജ്യത്തെ പുതിയ വാഹനങ്ങളുടെ രജിസ്േട്രഷനിൽ 19 ശതമാനം വർധനവ് രേഖപ്പെടുത്തി. ഫെബ്രു വരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മാർച്ചിൽ 19 ശതമാനത്തിെൻറ വർധനവാണ് പുതിയ വാഹനങ്ങളുടെ രജിസ്േട്രഷനിലുണ്ടായിരിക്കുന്നതെന്ന് വികസന ആസൂത്രണ, സ്ഥിതിവിവരക്കണക്ക് മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരിയിൽ 5319 വാഹനങ്ങളായിരുന്നു രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ മാർച്ചിൽ 6332 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തതെന്ന് മന്ത്രാലയം പുറത്തിറക്കിയ മാസാന്ത റിപ്പോർട്ടിൽ സൂചിപ്പിച്ചു.
അതേസമയം, ഫെബ്രുവരിയിൽ നിന്നും വ്യത്യസ്തമായി മാർച്ചിൽ രാജ്യത്തെ ജനസംഖ്യയിൽ ഒരു ശതമാനത്തിെൻറ വർധനവ് രേഖപ്പെടുത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കെട്ടിട നിർമ്മാണ അനുമതിയുടെ കാര്യത്തിലും മാർച്ചിൽ വർധനവുണ്ടായിട്ടുണ്ട്. 11.3 ശതമാനത്തിെൻറ വർധനവാണ് ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ മാർച്ചിൽ ഉണ്ടായിരിക്കുന്നത്. പുതിയ റിപ്പോർട്ടിൽ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.
ഫെബ്രുവരിയിൽ കേവലം 471 ഗതാഗത നിയമലംഘനങ്ങളാണ് സംഭവിച്ചതെങ്കിൽ മാർച്ചിൽ 23.8 ശതമാനം വർധനവിൽ 583 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാർച്ചിൽ 2126 ജനനം രജിസ്റ്റർ ചെയ്തപ്പോൾ 195 മരണങ്ങളും രജിസ്റ്റർ ചെയ്തു. 348 വിവാഹവും 110 വിവാഹമോചനവും മാർച്ചിൽ രജിസ്റ്റർ ചെയ്തതായി മന്ത്രാലയത്തിെൻറ റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.