ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ദോഹ മുനിസിപ്പാലിറ്റി അധികൃതർ നീക്കുന്നു

ഉപേക്ഷിക്കപ്പെട്ട 137 വാഹനങ്ങൾ നീക്കി

ദോഹ: ജൂലൈ മാസത്തിൽ ദോഹ മുനിസിപ്പാലിറ്റി ഉപേക്ഷിക്കപ്പെട്ട നിലയിൽ 812 വാഹനങ്ങൾ രേഖപ്പെടുത്തുകയും അതിൽ 137 വാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ജനറൽ മോണിറ്ററിങ്​ വിഭാഗമാണ് ഉപേക്ഷിക്കപ്പെട്ട 137 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. അതേസമയം, മുനിസിപ്പാലിറ്റി നടത്തിയ പരിശോധനകളിൽ 498 നിയമലംഘനങ്ങൾ കണ്ടെത്തുകയും നിയമനടപടികൾ സ്വീകരിക്കുന്നതി‍െൻറ ഭാഗമായി 22 കേസുകൾ സുരക്ഷാ വിഭാഗത്തിന് കൈമാറുകയും ചെയ്തതായി മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ മാസം 2180 പരിശോധനകളാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൂർത്തിയാക്കിയത്. ആഭ്യന്തര മന്ത്രാലയത്തി‍െൻറ സഹകരണത്തോടെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കുന്നതിനായുള്ള പ്രത്യേക സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.അതേസമയം, വക്റ മുനിസിപ്പാലിറ്റിയിൽനിന്ന്​ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 30 വാഹനങ്ങൾ അധികൃതർ നീക്കം ചെയ്തു. പരിശോധനയിൽ 85 വാഹനങ്ങൾക്ക് നോട്ടീസ്​ നൽകിയിരുന്നു. 266 പരിശോധനകളിലായി 97 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.