ദോഹ: രാജ്യത്തെ പ്രകൃതിസംരക്ഷണ കേന്ദ്രങ്ങളില്‍നിന്ന് ഉപേക്ഷിക്കപ്പെട്ട നിരവധി കാറുകള്‍ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നീക്കംചെയ്തു. രാജ്യത്ത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കംചെയ്യുന്നതിനുള്ള സംയുക്ത സമിതിയുടെയും മുനിസിപ്പാലിറ്റി, ലെഖ്വിയ മന്ത്രാലയത്തിലെ മെക്കാനിക്കല്‍ ഉപകരണ, ശുചിത്വ വകുപ്പിന്റെയും സഹകരണത്തോടെയാണ് വാഹനങ്ങള്‍ നീക്കം ചെയ്തത്.
ഉദ്യാനങ്ങളുടെയും പ്രകൃതിസംരക്ഷണ കേന്ദ്രങ്ങളുടെയും ശുചിത്വം നിലനിര്‍ത്തുന്നതിനും ഇതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക നാശത്തില്‍ നിന്ന് അവയെ രക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
തെരുവുകള്‍, നടപ്പാതകള്‍, വീടുകള്‍ക്കു മുന്നില്‍, പൊതുജനങ്ങളുടെ കാഴ്ച്ചയെ അല്ലെങ്കില്‍ ഗതാഗത സുരക്ഷയെ വികലമാക്കുന്ന വിധത്തില്‍ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളാണ് ഈ നിയമം അനുസരിച്ച് നീക്കം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.