ദോഹ: മേറ്റ്സ് ഖത്തർ സംഘടിപ്പിച്ച വെറ്ററൻസ് ഫുട്ബാൾ ടൂർണമെന്റിൽ വാരിയേഴ്സ് എഫ്.സി ജേതാക്കളായി. ഫൈനലിൽ യുനൈറ്റഡ് കേരളയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് തോൽപിച്ചത്. 20 ദിവസത്തോളം നീണ്ടുനിന്ന ടൂർണമെന്റിൽ കാലിക്കറ്റ് എഫ്.സി, വീക്കെൻഡ് വാരിയേഴ്സ്, ഖത്തർ മാസ്റ്റേഴ്സ്, സോൾ ഖത്തർ, യുനൈറ്റഡ് കേരള, വാരിയേഴ്സ് എഫ്.സി എന്നിവർ പങ്കെടുത്തു. കൂടുതൽ പോയന്റ് നേടിയ നാല് ടീമുകളാണ് സെമിയിൽ പ്രവേശിച്ചത്. സെമിയിൽ യുനൈറ്റഡ് കേരള സോൾ ഖത്തറിനെയും, വാരിയേഴ്സ് ഖത്തർ മാസ്റ്റേഴ്സിനെയുമാണ് തോൽപിച്ചത്.
ഫൈനലിന് മാറ്റുകൂട്ടാൻ ഖത്തർ ആവേശകരമായ താളമേളങ്ങളുമുണ്ടായിരുന്നു. ജിഷാദ്, അബീഷ്, ഷിഹാബ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി മുഖ്യാതിഥിയായി. അസീസ് ഇടച്ചേരി, അജി, അജ്മൽ, സലാം, ഷാജി നിയാസ്, അർമാൻ, ദോഹ അലി, മുജീബ് കോഴിശ്ശേരി, ഹസ്സൻ ചോലാട് തുടങ്ങിയവർ പങ്കെടുത്തു. ജേതാക്കൾക്ക് നിഹാദും റണ്ണേഴ്സിന് അസീസ് എടച്ചേരിയും ട്രോഫികൾ കൈമാറി. സലിം കോഴിശ്ശേരിയുടെ അധ്യക്ഷതയിൽ അജ്മൽ സ്വാഗതവും സലഹ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.