ദോഹ: വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ കമ്മിറ്റി സേവനവിഭാഗമായ ‘വി കെയർ’ നേതൃത്വത്തിൽ വ്യത്യസ്ത മഹല്ലുകളിൽ നിന്നുള്ള 150ഓളം പ്രവാസികളെ ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഐ.സി.ബി.എഫിന്റെ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാക്കി. അംഗത്വം ചേർത്തതിന്റെ അപേക്ഷ ഫോമുകൾ ഐ.സി.ബി.എഫ് പ്രതിനിധികൾക്കു കൈമാറി.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ, മുഹമ്മദ് കുഞ്ഞി സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗം അബ്ദുൽ റഔഫ് കൊണ്ടോട്ടി, ഹനീഫ് ചാവക്കാട്, നസീർ തൃശൂർ എന്നിവർക്ക് കൈമാറി. വി.എം.ജെ ഖത്തർ പ്രസിഡന്റ് നാസർ നീലിമ, ട്രഷറർ പി.കെ.കെ അബ്ദുള്ള, മറ്റു ഭാരവാഹികളായ സൽമാൻ മുണ്ടിയാട്ട്, ഇ.എം കുഞ്ഞമ്മദ്, ഫൈസൽ കെ.എം, നസീർ പി.പി.കെ, ഡോ. ഫർഹാൻ, അഷ്റഫ് തായാട്ട് കുനി, സമീർ മണാട്ട്, സിറാജ് പിലാവുള്ളത്തിൽ , റാഹിദ് സി.പി, ലത്തീഫ് പി.പി , റാഹിൽ എൻ.എം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.