ദോഹ: നിയമലംഘനം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഗറാഫയിലെ കാർ വർക്ക്ഷോപ്പ് വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. പൊതു സ്വകാര്യ ആവശ്യകതകൾ പാലിക്കാത്തതിനാലും നഗരങ്ങളിലും വാണിജ്യ സ്ട്രീറ്റുകളിലും കാർ അറ്റകുറ്റപ്പണികളിലേർപ്പെടുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന മന്ത്രാലയ ഉത്തരവ് ലംഘിച്ചതിനാലുമാണ് കാർ വർക്ക്ഷോപ്പ് അടച്ചുപൂട്ടിയതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തുടനീളം വാണിജ്യപ്രവർത്തനങ്ങളെയും വിപണികളും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായുള്ള വാണിജ്യ മന്ത്രാലയത്തിെൻറ ശ്രമങ്ങളുടെ ഭാഗമായാണ് വർക്ക്ഷോപ്പിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഉടൻതന്നെ മന്ത്രാലയത്തെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ വിവരമറിയിക്കണമെന്നും 16001 നമ്പറിൽ ബന്ധപ്പെടണമെന്നും മന്ത്രാലയം ഉപഭോക്താക്കളോടാവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.