ദോഹ: കടലോളങ്ങളിലെ സഞ്ചരിക്കുന്ന കൊട്ടാരമായ അത്യാഡംബര കപ്പൽ എം.എസ്.സി വിർടോസ 4600 യാത്രികരെയും വഹിച്ച് ദോഹ തുറമുഖത്തെത്തി. അഞ്ചു മാസം നീളുന്ന ക്രൂയിസ് ടൂറിസ്റ്റ് സീസണിെൻറ ആരംഭമായാണ് കൂറ്റൻ കപ്പൽ ഖത്തർ തീരത്ത് നങ്കൂരമിട്ടത്. ഖത്തർ ടൂറിസവും മവാനി ഖത്തറും സംയുക്തമായി തുടക്കം കുറിച്ച ക്രൂയിസ് സീസണിലെ ആദ്യ യാത്ര സംഘമാണ് വിർടോസയിലേറി വന്നത്. ഖത്തറിെൻറ പരമ്പരാഗത ശൈലിയിലുള്ള മേളങ്ങളോടെ ആദ്യയാത്രക്കാരെ ദോഹ തുറമുഖത്ത് സ്വീകരിച്ചു. ഖത്തറില്‍ വിവിധ പരിപാടികളും മേളകളും കായിക മത്സരങ്ങളും അരങ്ങേറുന്നതിെൻറ ഭാഗമായാണ് സന്ദര്‍ശകര്‍ ദോഹയിലെത്തിയത്. ഫിഫ അറബ് കപ്പ്, ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേള, ഖത്തര്‍ ലൈവ് ഫെസ്റ്റിവല്‍, കോര്‍ണിഷ് ലൈറ്റ് ആൻഡ് ലേസര്‍ ഷോകള്‍ തുടങ്ങിയവ ഇപ്പോഴത്തെ മുഖ്യപരിപാടികളാണ്.
ക്രൂയിസ് ടൂറിസത്തിെൻറ തിരിച്ചുവരവ് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും എല്ലാവരുടെയും പങ്കാളിത്തത്തോടെയുള്ള ഈ ഉദ്യമത്തിന് ചുരുങ്ങിയ കാലത്തിനുള്ളില്‍ കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനാവുമെന്ന പ്രതീക്ഷയുണ്ടെന്നും ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവുമായ അക്ബര്‍ അൽ ബാകിര്‍ പറഞ്ഞു. 78 കപ്പലുകള്‍ കൂടി ഈ ശൈത്യകാലത്ത് ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവയില്‍ 11 ക്രൂയിസ് കപ്പലുകള്‍ കന്നിയാത്ര നടത്തുന്നവയാണ്. 11 കപ്പലുകള്‍ വന്ന സ്ഥലത്തേക്ക് തിരിച്ചുപോവുന്നവയാണ്. 10 കപ്പലുകള്‍ ദോഹ തുറമുഖത്ത് കുറച്ചുകാലം നിലയുറപ്പിക്കുന്നവയായിരിക്കും.
ദോഹ തുറമുഖം സ്ഥിരം യാത്ര ടെര്‍മിനല്‍ തുറക്കുന്നതോടെ യാത്രക്കപ്പലുകള്‍ വര്‍ധിക്കുകയും സന്ദര്‍ശകരുടെ എണ്ണത്തില്‍ ക്രമാതീത വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്യുമെന്നും അക്ബര്‍ അല്‍ബാകിര്‍ വിശദീകരിച്ചു. നവംബർ 29ന് ആരംഭിച്ച സീസൺ ഏപ്രിൽ 26വരെ നീണ്ടു നിൽക്കും. ലോകകപ്പിെൻറ ഭാഗമായി സമുദ്ര വിനോദ സഞ്ചാരത്തിന് പ്രോത്സാഹനം നൽകുന്നതിെൻറ ഭാഗമായാണ് വിശാല പങ്കാളിത്തത്തോടെ ക്രൂയിസ് സീസൺ സംഘടിപ്പിക്കുന്നത്. 2022 ലോകകപ്പിൽ സന്ദർശകർക്ക് താമസമൊരുക്കുന്നതിലും ക്രൂയിസ് കപ്പലുകൾക്ക് നിർണായക പങ്കുണ്ട്. ലോകകപ്പിനോടനുബന്ധിച്ച് ഖത്തർ തീരത്ത് നങ്കൂരമിടുന്ന ക്രൂയിസ് കപ്പലുകളെ താമസകേന്ദ്രങ്ങളാക്കുന്നതും ആതിഥേയരുടെ പദ്ധതികളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.