ദോഹ: സന്ദർശക വിസയിലുള്ളവർക്ക് ഫാൻ വിസയിലേക്ക് മാറാൻ അവസരം ഒരുക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. നവംബർ ഒന്നിന് മുമ്പ് രാജ്യത്ത് പ്രവേശിച്ച സന്ദർശകർക്കാണ് ഈ അവസരം ലഭിക്കുക. നവംബർ 20ന് ലോകകപ്പ് മത്സരങ്ങൾക്ക് കിക്കോഫ് കുറിക്കാനിരിക്കെ, ടൂർണമെന്റിന്റെ ഭാഗമാവാൻ ആഗ്രഹിക്കുന്നവരും ഹയ്യ കാർഡ് കൈവശമുള്ളവരുമായ സന്ദർശകർക്കാണ് ഇതിന് അവസരമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
സന്ദർശകർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്, എം.ഒ.ഐ. സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പോയി 500 റിയാൽ സേവന ഫീസായി നൽകി വിസ മാറ്റാവുന്നതാണ്. ഇതുവഴി 2023 ജനുവരി 23 വരെ ഖത്തറിൽ തുടരാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.