വോ​ളി​ബാ​ൾ ക്ല​സ്റ്റ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജേ​താ​ക്ക​ളാ​യ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ ടീം

വോ​ളി​ബാ​ൾ: എം.​ഇ.​എ​സ് ജേ​താ​ക്ക​ൾ

ദോ​ഹ: ഖ​ത്ത​ർ ക്ല​സ്റ്റ​ർ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഓ​വ​റോ​ൾ കി​രീ​ട നേ​ട്ട​വു​മാ​യി എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ ടീ​മു​ക​ൾ. രാ​ജ​ഗി​രി പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 19, അ​ണ്ട​ർ 14 വി​ഭാ​ഗ​ങ്ങ​ളി​ൽ എം.​ഇ.​എ​സ് കി​രീ​ടം ചൂ​ടി. ഒ​ക്ടോ​ബ​ർ 21 മു​ത​ൽ 25 വ​രെ ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സി.​ബി.​എ​സ്.​ഇ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി.

പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 19 വി​ഭാ​ഗ​ത്തി​ലും എം.​ഇ.​എ​സ് ജേ​താ​ക്ക​ളാ​യി ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി. അ​ണ്ട​ർ 14 ഗേ​ൾ​സ്, അ​ണ്ട​ർ 17 ബോ​യ്സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പ് നേ​ട്ടം സ്വ​ന്ത​മാ​ക്കി. അ​ണ്ട​ർ 19 ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി 11ാം ത​വ​ണ​യാ​ണ് എം.​ഇ.​എ​സ് ടീം ​ക്ല​സ്റ്റ​ർ ജേ​താ​ക്ക​ളാ​വു​ന്ന​ത്. സ്കൂ​ൾ ടീം​മി​നെ​യും പ​രി​ശീ​ല​ക​രെ​യും പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​മീ​ദ ഖാ​ദ​ർ അ​ഭി​ന​ന്ദി​ച്ചു. 

Tags:    
News Summary - Volleyball: MES Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.