ന​സീം ഹെ​ൽ​ത്ത് കെ​യ​ർ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ക്ക​ത്ത​ൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

സ്തനാർബുദ ബോധവത്കരണത്തിനായി വാക്കത്തൺ

ദോഹ: സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി നസീം ഹെൽത്ത് കെയർ നേതൃത്വത്തിൽ ലുലു ഗ്രൂപ് ഇന്റർനാഷനൽ, നൈസ് ഡ്രിങ്കിങ് വാട്ടർ, റിയൽ കോഫി എന്നിവരുടെ സഹകരണത്തോടെ വാക്കത്തൺ സംഘടിപ്പിച്ചു.വെള്ളിയാഴ്ച രാവിലെ ദോഹ ആസ്പയർ പാർക്കിലായിരുന്നു 400ൽ ഏറെ പേർ ആവേശത്തോടെ പങ്കെടുത്ത വാക്കത്തൺ നടന്നത്. സ്തനാർബുദ ബോധവത്കരണവും നേരത്തെതന്നെ രോഗം തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് എല്ലാ ഒക്ടോബറിലും കാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഖത്തർ കാൻസർ സൊസൈറ്റി പ്രഫഷനൽ ഡെവലപ്മെന്റ് ആൻഡ് സയന്റിഫിക് റിസർച് വിഭാഗം മേധാവി ഡോ. ഹാദി അബു റഷീദ് വാക്കത്തണിൽ മുഖ്യാതിഥിയായി.സിദ്ര മെഡിസിൻ ഫാർമസി സർവിസ് ഡയറക്ടറും അർബുദ അതിജീവിതയുമായ ഫാതിഹ അദീർ വാക്കത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും ജനങ്ങളിലേക്ക് സ്തനാർബുദ ബോധവത്കരണമെത്തിക്കാനുള്ള ചുവടുവെപ്പാണ് വാക്കത്തൺ എന്ന് നസീം ഹെൽത്ത് കെയർ ജനറൽ മാനേജർ ഡോ. മുനീർ അലി ഇബ്രാഹീം പറഞ്ഞു. നസീം കോർപറേറ്റ് റിലേഷൻസ് ആൻഡ് മാർക്കറ്റിങ് മാനേജർ സാങ്കേത് മെധേകറിന്റെ നേതൃത്വത്തിലുള്ള സംഘം നേതൃത്വം നൽകി. സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്നവർ വാക്കത്തണിൽ പങ്കാളികളായി. 

Tags:    
News Summary - Walkathon for breast cancer awareness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.